പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് സ്കൂൾ കുട്ടികളെ കൊണ്ട് നാടകം അവതരിപ്പിച്ച അധ്യാപകനും രക്ഷിതാവും അറസ്റ്റിൽ

ബാംഗ്ലൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചു കൊണ്ട് നാടകം അവതരിപ്പിച്ച സ്കൂളിലെ അധ്യാപകനെയും രക്ഷിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം പൗരത്വഭേദഗതി നിയമത്തിനെതിരെ കർണ്ണാടകയിലെ ബിദാറിലെ ഷഹീൻ സ്കൂളിൽ നാടകം അവതരിപ്പിച്ചിരുന്നു. ഇതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വളരെ മോശമായ രീതിയിൽ ചിത്രീകരിച്ച നടപടിയിൽ പ്രതിഷേധിച്ച് ആർഎസ്എസും, എ.ബി.വി.പിയും രംഗത്തെത്തിയിരുന്നു.

  21 ആം നൂറ്റാണ്ടിന്റെ ആഗ്രഹങ്ങൾ സഫലമാക്കും ; പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി

സംഭവത്തിൽ സാമൂഹിക പ്രവർത്തകനായ നീലേഷ് രക്ഷ്യൽ പോലീസിൽ പരാതി നൽകിയിരുന്നു. നാടകത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നാടകം വിവാദമായി ഉയർന്നു. കൊച്ചു കുട്ടികളെ ഉപയോഗിച്ച് പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള നാടകം കളിപ്പിച്ചതിന്റെ പേരിലാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

Latest news
POPPULAR NEWS