പ്രധാനമന്ത്രിയെ വധിക്കണമെന്നു ആഹ്വാനം ചെയ്ത മുസ്ലിം പുരോഹിതനെതിരെ കേസെടുത്തു

പൗരത്വ നിയമത്തിനെതിരെ നടന്ന പ്രധിഷേധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും വധിക്കണമെന്ന രീതിയിൽ പ്രസംഗിച്ച മുസ്ലിം പുരോഹിതനെ യു പി പോലീസ് അറസ്റ്റ്‌ ചെയ്തു. പൗരത്വ നിയമത്തിനെതിരെ പ്രസംഗിച്ച മൗലാന തൗകിർ റാസയാണ് വേദിയിലുള്ള സ്ത്രീകളോട് ഇത്തരത്തിൽ പ്രസംഗിച്ചത്.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും തീവ്രവാദികളാണെന്നും അദ്ദേഹം പറഞ്ഞു. ഇവർ പിന്തുടരുന്നത് നാഥുറാം വിനായക് ഗോഡ്‌സെയുടെ പാതയാണെന്നും മൗലാന കുറ്റപ്പെടുത്തി. വിവാദ പരാമർശം നടത്തിയതിനെ തുടർന്ന് പോലീസ് ഇയാൾക്കെതിരെ ഐ.പി.സി 504, 505, 153 എന്നി വകുപ്പുകൾ ചുമത്തി അറസ്റ്റ്‌ ചെയ്യുകയായിരുന്നു. സമുദായ സ്പർദ്ധ, അപമാനിക്കൽ, പ്രശ്നങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.