പ്രധാനമന്ത്രിയൊഴികെ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സൈന്യത്തിന്റെ കഴിവിലും ധൈര്യത്തിലും വിശ്വാസമുണ്ട് ; രാഹുൽ ഗാന്ധി

ഡൽഹി: ഇന്ത്യ ചൈന അതിർത്തി പ്രശ്നം നിലനിൽക്കുന്ന സാഹചര്യത്തിൽ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽഗാന്ധി രംഗത്ത്. പ്രധാനമന്ത്രിയൊഴികെ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സൈന്യത്തിന്റെ കഴിവിലും ധൈര്യത്തിലും വിശ്വാസമുണ്ട്. ഇന്ത്യയുടെ പ്രദേശം കൈയ്യടുക്കുന്നതിന് ചൈനയ്ക്ക് അവസരം വെച്ചുകൊടുത്തത് ആരുടെ ഭീരുത്വമാണെന്നും രാഹുൽഗാന്ധി ചോദിച്ചു. ആരുടെ കള്ളങ്ങളാണ് ചൈനയ്ക്ക് സുരക്ഷ ഉറപ്പാക്കുന്നതെന്നും രാഹുൽഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചു.

Also Read  പ്രധാനമന്ത്രിയെ വധിക്കണമെന്നു ആഹ്വാനം ചെയ്ത മുസ്ലിം പുരോഹിതനെതിരെ കേസെടുത്തു

ഇന്ത്യ ചൈന അതിർത്തി പ്രശ്നം രൂക്ഷമായ ഈ സാഹചര്യത്തിലുണ്ടായ സംഘർഷത്തിൽ ഇന്ത്യൻ ജവാന്മാർ വീരമൃത്യു വരിച്ച സംഭവത്തെ ചോദ്യം ചെയ്തു കൊണ്ടും രാഹുൽഗാന്ധി നേരത്തെ കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയെയും കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽഗാന്ധി ട്വിറ്ററിലൂടെ വീണ്ടും വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.