പ്രധാനമന്ത്രിയുടെ ആവാസ് യോജനയിൽ നിന്നും കേരളത്തിന് ലഭിച്ച വീടിന്റെ പേര് മാറ്റി “ലൈഫ് മിഷൻ” എന്നാക്കിയെന്ന് ആരോപിച്ചുകൊണ്ടു സോഷ്യൽ മീഡിയയിൽ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല. സിപിഎമ്മിന്റെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജിൽ “രണ്ടുലക്ഷം വീടുകൾ അതിലേറെ പുഞ്ചിരികൾ ലൈഫ് മിഷൻ” എന്ന ക്യാപ്ഷനോടെ ചെയ്ത പ്രൊഫൈൽ ഫ്രെയിം കോടിയേരി ബാലകൃഷ്ണനും ഉപയോഗിക്കുകയായിരുന്നു. തുടർന്ന് ബിജെപി അനുകൂലമുള്ള ആളുകൾ ഇതിനെതിരെ ആയിരക്കണക്കിന് കമന്റുകളുമായി രംഗത്തെത്തുകയായിരുന്നു.
കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പ്രൊഫൈലിന് വന്ന ചില കമന്റുകൾ നോക്കാം, പ്രധാനമന്ത്രി ആവാസ് യോജനയെന്നാണ് അല്ലാതെ ലൈഫ് മിഷൻ യോജന എന്ന് കള്ളം പറയല്ലേ സഖാവെ, വളരെ നന്ദി പ്രധാനമന്ത്രി പി എം എ വൈയിലൂടെ കേരളത്തിൽ രണ്ടുലക്ഷം വീടുകൾ തന്നതിന്, പ്രധാനമന്ത്രി ആവാസ് യോജന അഭിമാനമാണ് മോദിജി, പ്രധാനമന്ത്രി ആവാസ് യോജന അടിച്ചുമാറ്റി ഫോട്ടോയും വെച്ച് സ്വന്തം പേരിലാക്കാൻ നാണമില്ലേ ചേട്ടാ.. കൂടാതെ ആയിരക്കണക്കിന് ആളുകൾ പ്രധാനമന്ത്രി ആവാസ് യോജനയെന്നു കമന്റുകൾ ഇടുകയും ചെയ്തിട്ടുണ്ട്. ഇതിനു മുൻപും ഇത്തരത്തിൽ കേന്ദ്രസർക്കാരിന്റെ പല പദ്ധതികളും കേരളസർക്കാർ പേര് മാറ്റി സ്വന്തം പേരിലാക്കിയിട്ടുണ്ടെന്നുള്ളതും മറ്റൊരു സത്യമാണ്.