പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രം ലോക്ക് ഡൗൺ വേളയിൽ രാജ്യത്തെ ജനങ്ങൾക്ക് രക്ഷയായി: മരുന്നുകൾ 50 മുതൽ 90% വരെ വിലക്കുറവ്

തിരുവനന്തപുരം: ലോക്കൽ ഡൗൺ സമയത്ത് ജനങ്ങൾക്ക് ആശ്വാസമാകും വിധത്തിൽ വൻവിലക്കുറവിൽ മരുന്ന് ലഭ്യമാക്കികൊണ്ട് പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങൾ. രാജ്യത്തെ പൊതുവിപണികളികകൾ 50 മുതൽ 90 ശതമാനം വരെ വിലകുറച്ചാണ് ജൻ ഔഷധി കേന്ദ്രങ്ങളിൽ മരുന്നുകൾ വിൽക്കുന്നത്. ജൻ ഔഷധിയിലൂടെ ജനങ്ങൾക്ക് 300 കോടി രൂപയോളം ലഭിക്കുവാൻ സാധിച്ചെന്നാണ് പുറത്ത് വരുന്ന കണക്കുകൾ.

മാർച്ച്‌ മാസം 42 കോടി രൂപയുടെ മരുന്ന് വിറ്റപ്പോൾ ഏപ്രിലിൽ 52 കോടിയായി അത് ഉയർന്നു. രാജ്യത്ത് നിലവിലെ സാഹചര്യത്തിൽ വിശ്രമമില്ലാതെ ജോലി ചെയ്യുകയും വില്പ്പനയിൽ റെക്കോർഡ് നേട്ടം കൈവരിക്കുകയും ചെയ്ത ജൻ ഔഷധി കേന്ദ്രങ്ങളിലെ ജീവനക്കാരെ കേന്ദ്ര രാസവസ്തു രാസവള മന്ത്രി ഡി വി സദാനന്ദ ഗൗഡയും സഹമന്ത്രി മന്സൂഖ് മാണ്ഡവ്യയും അഭിനന്ദിച്ചു.

രാജ്യത്തെ ജനങ്ങൾക്ക് സമീപ പ്രദേശങ്ങളിൽ ഉളള ജൻ ഔഷധി കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനായി ജൻ ഔഷധി സുഗം എന്ന മൊബൈൽ ആപ്പ് സഹായകരമാകുമെന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബ്യുറോ ഓഫ്‌ ഫാർമ സി ഈ ഓ സച്ചിൻ കുമാർ സിംഗ് അറിയിച്ചു. രാജ്യത്ത് 325000 ഓളം ആളുകൾ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ജൻ ഔഷധി മെഡിക്കൽ കേന്ദ്രങ്ങളിൽ 900 ൽ കൂടുതൽ ഗുണനിലവാരമുള്ള ജനറിക് മരുന്നുകളും 154 ഓളം ശസ്ത്രക്രിയ ഉപകരണങ്ങളും തുച്ഛമായ വിലയിൽ ലഭ്യമാണ്.