പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കൂടുതൽ കമ്പം കളിപ്പാട്ടങ്ങളോടാണെന്ന് രാഹുൽഗാന്ധി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽഗാന്ധി രംഗത്ത്. നീറ്റ് ജെഇഇ പരീക്ഷയുടെ വിഷയവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് രാഹുൽഗാന്ധി വിമർശനവുമായി രംഗത്തെത്തിയിട്ടുള്ളത്. നീറ്റ് ജെ ഇ ഇ പരീക്ഷ സംബന്ധിച്ചുള്ള കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഇതുവരെ ഒന്നും പറയുന്നില്ല. രാജ്യം കളിപ്പാട്ട നിർമ്മാണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ട്l ആവശ്യകത ഊന്നിപ്പറയുകയും ചെയ്തുവന്ന് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ കുറിച്ചു. മൻ കി ബാത്ത് അല്ല വിദ്യാർത്ഥികളുടെ പക്ഷത്തുനിന്നും എന്ന ഹാഷ് ടാഗോടു കൂടിയാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കളിപ്പാട്ട നിർമ്മാണത്തെ ക്കുറിച്ചുള്ള കാര്യം പറഞ്ഞത്. കുട്ടികളിൽ വികാസം ഉണ്ടാകുന്നതിന് കളിപ്പാട്ടങ്ങൾ പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി രാജ്യം കളിപ്പാട്ട നിർമാണത്തിൽ മുന്നിലെത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യങ്ങളെല്ലാം മുൻനിർത്തി കൊണ്ടാണ് രാഹുൽഗാന്ധി പ്രധാനമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.