പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. രാവിലെ പത്ത് മണിയോടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. കോവിഡ് വാക്സിനേഷൻ ചരിത്ര നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
നിർണായക തീരുമാനങ്ങളും, പ്രഖ്യാപനങ്ങളും ജനങ്ങളെ അറിയിക്കാനാണ് പ്രധാനമന്ത്രി സാധാരണ ഗതിയിൽ അപ്രതീക്ഷതമായി രാജ്യത്തെ അഭിസംബോധന ചെയ്തിട്ടുള്ളത്. അതിനാൽ തന്നെ പ്രധാനമന്ത്രിയുടെ അഭിസംബോധനയെ രാജ്യം ഉറ്റ് നോക്കുകയാണ്.