പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8 മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടു മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കോവിഡ് 19 ന്റെ ഭീഷണിയുമായി ബന്ധപ്പെട്ട സുപ്രധാന വശങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. കഴിഞ്ഞ ആഴ്ചയിലും പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുകയും മാർച്ച്‌ 22 ന് രാജ്യമൊട്ടാകെ ജനതാ കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടി വരുന്ന സാഹചര്യം കണക്കിലെടുത്തു സർക്കാരും ആരോഗ്യ വകുപ്പും കനത്ത ജാഗ്രത നിർദേശങ്ങളാണ് മുന്നോട്ട് വെയ്ക്കുന്നത്.