പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കാഞ്ഞത് അനുചിതമെന്നു കെ സുരേന്ദ്രൻ

തിരുവനന്തപുരം: കൊറോണ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കാഞ്ഞത് അനുചിതമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയ്ക്ക് പറയാനുള്ള കാര്യം ചീഫ് സെക്രട്ടറിയ്ക്ക് എഴുതി കൊടുത്തത് ശരിയായില്ലെന്നും ടീം ഇന്ത്യ എന്ന സങ്കല്പത്തിന് വിരുദ്ധമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ കാണിച്ചതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

കൊറോണയുമായി ബന്ധപ്പെട്ടുള്ള ടെസ്റ്റുകളുടെ വിവരങ്ങളിൽ സംസ്ഥാന സർക്കാർ പലതും മറച്ചു വെയ്ക്കുന്നുണ്ടെന്നും ശരിയായ വിവരങ്ങളല്ല നല്കുണാതെന്നും അദ്ദേഹം കെ സുരേന്ദ്രൻ പറഞ്ഞു. കൂടാതെ തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആളുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്ന കാര്യത്തിലും സംസ്ഥാന സർക്കാരിന് ഗുരുതര വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശിയും കുടുംബവും നിരവധി സ്ഥലങ്ങൾ സന്ദർശിച്ചുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

  ജീവിതത്തിലെ പ്രീയപ്പെട്ട ഓർമകളിൽ ഒന്ന് ; മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ

Latest news
POPPULAR NEWS