Wednesday, December 6, 2023
-Advertisements-
KERALA NEWSപ്രളയത്തിന്റെ പേരിൽ നടന്ന തട്ടിപ്പ് പുറത്ത് വന്നിട്ട് ആരും പ്രതികരിക്കാത്തത് എന്തുകൊണ്ട് ; ആഷിക് ...

പ്രളയത്തിന്റെ പേരിൽ നടന്ന തട്ടിപ്പ് പുറത്ത് വന്നിട്ട് ആരും പ്രതികരിക്കാത്തത് എന്തുകൊണ്ട് ; ആഷിക് അബു കണക്ക് പറയണം

chanakya news
-Advertisements-

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം സ്വരൂപിക്കാൻ എന്ന വ്യാജേന സിനിമ സംവിധായകൻ ആഷിക് അബുവും ഭാര്യ റിമ കല്ലിങ്കലും മറ്റുള്ളവരും ചേർന്ന് നടത്തിയ കരുണ സ്റ്റേജ് ഷോ തട്ടിപ്പ് കഴിഞ്ഞ ദിവസം ബിജെപി നേതാവ് സന്ദീപ് വാര്യർ പുറത്ത് കൊണ്ടുവന്നിരുന്നു. ലക്ഷങ്ങൾ വരുമാനം ലഭിച്ചിട്ടും ചില്ലി കാശ് പോലും ദുരിദാശ്വാസത്തിന്റെ അകൗണ്ടിൽ നിക്ഷേപിച്ചില്ല. ജനങ്ങളെ ഒന്നടങ്കം വിഢികളാക്കിയാണ് ഇവർ പണം തട്ടിയത്. എന്നാൽ വരുമാനം വന്നില്ല എന്ന് പറഞ്ഞ് കയ്യൊഴിയാന് ശ്രമിക്കുകയാണിപ്പോൾ ആഷിക് അബുവും സങ്കവും. ഇതിനെതിരെ ഇപ്പോൾ എംപി ഹൈബി ഈഡൻ രംഗത്തെത്തിയിരിക്കുകയാണ്. എന്താ ഇത്ര വലിയ തട്ടിപ്പ് നടന്നിട്ട് ആരും പ്രതികരിക്കാത്തതെന്നും. ആഷിക് അബു വ്യക്തമായ തെളിവുകളും കണക്കുകളും ജനങ്ങളെ ബോധിപ്പിക്കണമെന്നും ഹൈബി ഈഡൻ ആവിശ്യപ്പെട്ടു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഹൈബി ഈഡന്റെ പ്രതികരണം

-Advertisements-

ഹൈബി ഈഡന്റെ പോസ്റ്റിന്റെ പൂർണ രൂപം ;

രണ്ടായിരത്തി പതിനെട്ടിന് ഉണ്ടായ പ്രളയത്തിന് ദുരിതാശ്വാസത്തിനു വേണ്ടിയുള്ള ധനശേഖരണാർത്ഥം കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ നടത്തിയ സംഗീത നിശയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ ഉയർന്നു വന്നിരുന്നു. നൂറ്റാണ്ട് കണ്ട മഹാപ്രളയത്തിൽ നാട് മുഴുവൻ വിറങ്ങലിച്ചു നിന്നപ്പോൾ, പ്രതിഫലം പോലും കൈപറ്റാതെ സദുദ്ദേശ്യത്തോടെ ഒട്ടേറെ കലാകാരന്മാർ ചെയ്ത ഒരു സദ്പ്രവർത്തിയെ, ആരോപണങ്ങൾക്ക് വ്യക്തത വരാതെ വിമർശിക്കരുത് എന്ന് കരുതിയാണ് രണ്ടു ദിവസം പ്രതികരിക്കാതിരുന്നത്.

എന്നാൽ വിവരാവകാശ രേഖയുൾപ്പടെ ഈ ആരോപണം പുറത്തു വന്നു ദിവസങ്ങളായിട്ടും, ഉത്തരവാദിത്വപ്പെട്ടവരിൽ നിന്ന് ഇത് സംബന്ധിച്ച് ഒരു പ്രതികരണവും ഇല്ലായെന്നത് ആരോപണങ്ങൾക്ക് വിശ്വാസ്യത നൽകുന്നു. പ്രശസ്ത സിനിമാ സംവിധായകൻ ആഷിക് അബു ആണ് ഈ പരിപാടി സംവിധാനം ചെയ്തത്. ഈ പരിപാടിക്കായി കടവന്ത്രയിലെ റീജിയണൽ സ്പോർട്ട്സ് സെന്റർ നൽകിയത് സൗജന്യമായാണ്, പങ്കെടുത്ത കലാകാരൻമാർ പ്രതിഫലം മേടിച്ചിട്ടില്ല എന്നാണ് പറയപ്പെടുന്നത്. സംഗീത നിശയ്ക്കു ശേഷം ആഷിക് അബു ഈ പരിപാടി വൻവിജയമായിരുന്നു എന്നും അവകാശപ്പെട്ടിരുന്നു. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ ശ്രീ. ബിജിബാൽ ഇപ്പോൾ പറയുന്ന കണക്കുകൾ നേരത്തെ ഇതിന്റെ സംഘാടകർ പൊതുസമൂഹത്തിന്റെ മുന്നിൽ വച്ചിരുന്നുമില്ല. ചുരുക്കി പറഞ്ഞാൽ കരുണ എന്ന് പേരിട്ടു നടത്തിയ ഈ സംഗീതനിശ ഒരു വലിയ തട്ടിപ്പായിരുന്നു എന്ന് വ്യക്തമാവുകയാണ്.

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഞാൻ എറണാകുളം എം.എൽ.എ. യായിരുന്നു. തൊട്ടടുത്ത പറവൂർ, ആലുവ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ, എല്ലാം നഷ്ടപ്പെട്ട ഒരു ജനസമൂഹം അന്യന്റെ ദുരിതത്തോട് ഐക്യപ്പെട്ട് അവരിൽ ഒന്നായി മാറി നടത്തിയ കരുണയോടുള്ള പ്രവർത്തനം മനസ്സ് നിറഞ്ഞു കണ്ടു അനുഭവപ്പെട്ടവനാണ്. വീട്ടുവേല ചെയ്തു ജീവിക്കുന്നവർ, ലോട്ടറി വിൽപനക്കാർ എന്ന് വേണ്ട പിഞ്ചു കുഞ്ഞുങ്ങൾ പോലും അവരുടെ കുടുക്ക പൊട്ടിച്ച് നാണയത്തുട്ടുകൾ സംഭാവനയായി നൽകുന്ന കഥകൾ നമ്മുടെ കണ്ണുകളെ ഈറനണിയിച്ചിട്ടുണ്ട്. ആ സമൂഹത്തിലാണ് ഒരു വരേണ്യ വർഗ്ഗം മനുഷ്യന്റെ സാഹോദര്യത്തെയും കരുണയയെയും ഒറ്റുകൊടുത്തിരിക്കുന്നത്.

ആഷിക് അബു ഇത് സംബന്ധിച്ചു വ്യക്തമായ കണക്കുകൾ പൊതുസമൂഹത്തിനു മുന്നിൽ വയ്ക്കണം. അതല്ലെങ്കിൽ ആ പരിപാടിയിൽ ഒരു പൈസ പോലും പ്രതിഫലം മേടിക്കാതെ ആത്മാർത്ഥമായി പങ്കു ചേർന്ന കലാകാരന്മാരെല്ലാം പൊതുസമൂഹത്തിനു മുന്നിൽ സംശയത്തിന്റെ നിഴലിലാവും. ആഷിക് അബു അതിന് തയ്യാറല്ലെങ്കിൽ സർക്കാർ ഈ സംഭവത്തിൽ അന്വേഷണം നടത്തണം. ആഷിക് അബു തങ്ങളുടെ സഹയാത്രികനാണെന്നത് സി.പി.എം. നേതൃത്വത്തിന് ഇത്തരം ഒരു അധമപ്രവർത്തിക്ക് കുടപിടിക്കാനുള്ള ന്യായം ആവരുത്. സത്യം ജനങ്ങൾ അറിയട്ടെ.

-Advertisements-