പ്രളയത്തിൽ കിടപ്പാടം നഷ്ടപെട്ട 17 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് സേവാഭാരതി ; വീടുകൾ ഇന്ന് കൈമാറും

തൃശൂർ : ഉരുൾപൊട്ടലിൽ വീട് നഷ്ടപെട്ട കൊറ്റമ്പത്തൂരിലെ 17 കുടുംബങ്ങൾക്ക് പുതിയ വീട് നിർമ്മിച്ച് നൽകി സേവാഭാരതി. രണ്ട് കോടി രൂപ ചിലവിട്ടാണ് പതിനേഴ് കുടുംബങ്ങൾക്ക് പുനർജനി എന്ന ഗ്രാമം സേവാഭാരതി നിർമിച്ചത്. വീടുകൾ ഇന്ന് കുടുംബങ്ങൾക്ക് കൈമാറും.

പ്രളയ സമയത്തും രക്ഷാ പ്രവർത്തനവുമായി സേവാഭാരതി മുൻപന്തിയിലുണ്ടായിരുന്നു. രക്ഷാ പ്രവർത്തനത്തിനിടെ നിരവധി സേവാഭാരതി പ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.