പ്രളയ ദുരിതാശ്വാസം മുക്കിയത് തിരിച്ചടിയായി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് ചിലവിനേക്കാൾ കുറഞ്ഞ തുക

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ആളുകൾ 141 കോടി രൂപ നിക്ഷേപിച്ചു. വ്യവസായികളാണ് കൂടുതലും പണം നിക്ഷേപിച്ചത്. ഇരുപത് ദിവസം മുൻപാണ് മുഖ്യമന്ത്രിയുടെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ദുരിതാശ്വാസ തുക സ്വീകരിക്കാൻ ആരംഭിച്ചത്.

എന്നാൽ പ്രളയദുരിതാശ്വാസം തട്ടിയെടുത്ത സംഭവത്തിന് ശേഷം ആയതിനാൽ പൊതുജനങ്ങളിൽ നിന്ന് കാര്യമായ തുക ലഭിച്ചില്ല പൊതുജനങ്ങൾ ആകെ നൽകിയത് 12 കോടി മാത്രം. 350 കോടി രൂപയോളം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചിലവാക്കിയതായാണ് റിപ്പോർട്ട്. മാർച്ച് 27 ന് ശേഷം അകൗണ്ടിൽ എത്തിയ തുകയെയാണ് കൊറോണ ദുരിതാശ്വാസ ഫണ്ടായി കണക്കാക്കുന്നത്.

Also Read  മ-രിച്ചയാളുടെ പേരിൽ വ്യാജരേഖ ചമച്ചു പെൻഷൻ തട്ടിപ്പ്: സിപിഎം വനിതാ നേതാവിനെതിരെ കേസെടുത്തു

പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ അകൗണ്ടിലേക്ക് പൊതു ജനങ്ങൾ കാര്യമായി സംഭാവന ചെയ്തിരുന്നു എന്നാൽ അതുമായി താരതമ്യം ചെയ്‌താൽ ഇപ്പോൾ വലിയ രീതിയിൽ കുറവ് സംഭവിച്ചിരിക്കുകയാണ്. പ്രളയ സമയത്ത് രാജ്യത്തിന് അകത്ത് നിന്നും പുറത്ത് നിന്നുമായി വൻ തുകകൾ മുഖ്യമന്ത്രിയുടെ അകൗണ്ടിൽ എത്തിയിരുന്നു. പ്രളയ ഫണ്ട് ദുരിതമനുഭവിക്കുന്നവർക്ക് നൽകാതെ സിപിഎം നേതാക്കൾ അടക്കമുള്ളവർ ചേർന്ന് തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. അത് വിവാദങ്ങൾക്കും വഴി വെച്ചിരുന്നു. ഇതൊക്കെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പ്രവർത്തനത്തോട് ജനങ്ങൾ മുഖം തിരിച്ചതെന്ന് ആളുകൾ പറയുന്നു.