പ്രളയ ദുരിതാശ്വാസത്തിൽ നിന്നും കമ്മീഷൻ ലഭിച്ചു, ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന സ്വകാര്യ കൂടിക്കാഴ്ചയിൽ

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ചാണ് എം ശിവശങ്കറിനെ പരിചയപെട്ടതെന്ന് മൊഴി. മുഖ്യമന്ത്രിയുടെ വസതിയിൽ സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു. കോൺസിലേറ്റുമായുള്ള ചർച്ചയ്ക്ക് ശിവശങ്കറുമായി ബന്ധപ്പെടാൻ പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും സ്വപ്ന പറയുന്നു. മുഖ്യമന്ത്രിക്ക് തന്നെ വര്ഷങ്ങളായി അറിയാമെന്നും സ്വപ്ന പറഞ്ഞു.

ലൈഫ് പദ്ധതിയുടെ പേരിൽ നേരത്തെയും കമ്മീഷൻ ലഭിച്ചിട്ടുണ്ടെന്നും സ്വാപ്ന സുരേഷിന്റെ മൊഴിയിൽ പറയുന്നു. പ്രളയത്തിൽ തകർന്ന വീടുകൾ പുനർ നിർമ്മിച്ചതിലും കോടികൾ കമ്മീഷൻ ലഭിച്ചതായാണ് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത്.