Wednesday, December 6, 2023
-Advertisements-
KERALA NEWSപ്രളയ ദുരിതാശ്വാസ തട്ടിപ്പിൽ സിപിഎം പ്രാദേശിക നേതാക്കൾക്ക് പണം കിട്ടിയതായി റിപ്പോർട്ട്‌

പ്രളയ ദുരിതാശ്വാസ തട്ടിപ്പിൽ സിപിഎം പ്രാദേശിക നേതാക്കൾക്ക് പണം കിട്ടിയതായി റിപ്പോർട്ട്‌

chanakya news
-Advertisements-

പ്രളയ ദുരിതാശ്വാസ തട്ടിപ്പിലൂടെ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾക്ക് പണം ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. സിപിഎം നേതാക്കളുടെ ബന്ധുക്കളുടെ അകൗണ്ടിലേക്കാണ് പണം എത്തിയതെന്നും പ്രത്യേക അന്വേഷണ സംഘം പറയുന്നു. പ്രളയഫണ്ട്‌ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ എറണാകുളം കളക്ടട്രേറ്റിൽ പ്രളയം ദുരിതാശ്വാസ ഫണ്ട്‌ സെല്ലിലെ ക്ലാർക്കുകൂടിയായ വിഷ്ണു പ്രസാദിനെ പോലീസ് ഫണ്ട്‌ വെട്ടിപ്പിൽ അറസ്റ്റ്‌ ചെയ്തു. ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസിൽ വിളിച്ചു വരുത്തിയാണ് അറസ്റ്റ്‌ ചെയ്തത്. സംഭവത്തിൽ ദുരിതാശ്വാസ പരിഹാര വിഭാഗത്തിലുള്ള കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കും അന്വേഷണ സംഘം പിടിച്ചെടുത്തു.

-Advertisements-

സിപിഎം തൃക്കാക്കര ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി അംഗമായ എ എം അൻവറിന്റെ ബാങ്ക് അകൗണ്ടിലേക്ക് പത്തുലക്ഷം രൂപ കൈമാറിയത് പുറത്തായിരുന്നു. ഇതിനെ തുടർന്നാണ് വിഷ്ണു പ്രസാദിനെതിരെ കേസെടുത്തു അറസ്റ്റ്‌ ചെയ്തത്. വിഷ്ണു പ്രസാദിനെ ബാങ്കിലും കലക്ടറേറ്റിലുമായി എത്തിച്ചു തെളിവെടുപ്പും നടത്തിയിരുന്നു. വിഷ്ണു പ്രസാദിനെ ജോലിയിൽ നിന്നും സസ്പെൻസ് ചെയ്യുകയും അൻവറിനെ സിപിഎമ്മിൽ നിന്നും സസ്പെൻസ് ചെയ്യുകയും ചെയ്തിരുന്നു.

-Advertisements-