പ്രളയ ദുരിതാശ്വാസ തട്ടിപ്പ്: സിപിഎം പ്രവർത്തകർ 1 കോടിയിലധികം രൂപ വെട്ടിച്ചതായി കണ്ടെത്തി

കൊച്ചി: പ്രളയ ദുരിതാശ്വാസ തട്ടിപ്പിലൂടെ നഷ്ടമായത് കൊടികളെന്ന് റിപ്പോർട്ട്‌. ഇതുമായി ബന്ധപ്പെട്ട് 10086600 രൂപയാണ് തട്ടിയത്. കേസിലെ ഒന്നാം പ്രതിയും കലക്ടറേറ്റ് ജീവനക്കാരനുമായ വിഷ്ണു പ്രസാദിന്റെ നേതൃത്വത്തിലാണ് ഇത്രയും തുക തട്ടിയെടുത്തത്. അന്വേഷണത്തിനൊടുവിൽ കേരള ഫിനാൻഷ്യൽ കോഡിലെയും കേരള ട്രഷറി കോഡിലെയും വ്യെവസ്ഥകൾ ഒന്നും തന്നെ തുക കൈകാര്യം ചെയ്തപ്പോൾ പാലിച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അലോട്ട്മെന്റ് രജിസ്റ്റർ, മാസ്റ്റർ ഡേ രജിസ്റ്റർ, ക്യാഷ് രജിസ്റ്റർ, ചെക്ക് ബുക്ക്‌ രജിസ്റ്റർ, സെക്യൂരിറ്റി രജിസ്റ്റർ, ചെക്ക് ഇഷ്യൂ രജിസ്റ്റർ ഇതൊന്നും തന്നെ കലക്ടറേറ്റിലെ ദുരിതാശ്വാസ വിഭാഗത്തിന് കണ്ടെത്താൻ സാധിച്ചിട്ടില്ല.