പ്രളയ ദുരിതാശ്വാസ ഫണ്ട് കൊള്ളയടിച്ച സംഭവത്തിൽ കൂടുതൽ സിപിഎം നേതാക്കൾക്ക് പങ്ക്

പ്രളയ ദുരിതാശ്വാസ ഫണ്ട് കൊള്ളയടിച്ച സംഭവത്തിൽ കൂടുതൽ സിപിഎം നേതാക്കൾക്ക് പങ്കുള്ളതായി കണ്ടെത്തൽ. പ്രളയത്തിൽ പെടാത്ത സിപിഎം ലോക്കൽ കമ്മിറ്റി അംഗം അൻവറിന്റെ അകൗണ്ടിലാണ് പത്തര ലക്ഷം രൂപ ദുരിതാശ്വാസ സഹായമായി എത്തിയത്.

ജില്ലാ ഭരണകൂടമാണ് അൻവറിനു ഇത്രയും വലിയ തുക ദുരിദാശ്വാസമായി അനുവദിച്ചത്. സംഭവം തട്ടിപ്പാണെന്ന് കണ്ടെത്തിയ കളക്ടർ പണം തിരികെ വാങ്ങിക്കുകയായിരുന്നു. ജില്ലാ ഭരണകൂടങ്ങളിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന സിപിഎം പ്രവർത്തകരാണ് തട്ടിപ്പിന് ഒത്താശ ചെയ്ത് കൊടുത്തത്.

നേരത്തെ അന്വേഷണം നടത്താത്ത സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് ഈ തട്ടിപ്പിൽ അന്വേഷണം നടത്തിയത്. സിപിഎം ന്റെ പ്രാദേശിക നേതാക്കളുടെ കുടുംബാംഗങ്ങളുടെ അകൗണ്ടിലേക്കാണ് പണമെത്തിയത്. സിപിഎം ഭരിക്കുന്ന ബാങ്ക് മുഖാന്തരമാണ് ഈ തട്ടിപ്പ് നടത്തിയത്.