പ്രവാചകനിന്ദ ആരോപണം ; നൂപൂർ ശർമയ്ക്ക് പിന്തുണയുമായി ഗൗതം ഗംഭീർ

ന്യുഡൽഹി : പ്രവാചകനിന്ദ ആരോപിച്ച് ബിജെപി മുൻ ദേശീയ വക്താവ് നുപൂർ ശർമ്മയ്‌ക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ മുൻ ക്രിക്കറ്റ് താരവും, ബിജെപി എംപി യുമായ ഗൗതം ഗംഭീർ രംഗത്ത്. ചാനൽ ചർച്ചയ്ക്കിടെ പ്രവാചകനെ കുറിച്ച് നുപൂർ ശർമ്മ പറഞ്ഞ വക്കുകൾ പ്രവാചക നിന്ദയാണെന്ന് ആരോപിച്ച് മുസ്ലിം സംഘടനകൾ രംഗത്തെത്തുകയും നുപൂർ ശർമയെ ബിജെപി സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം നുപൂർ ശർമ്മ പിന്നീട് പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. മാപ്പ് പറഞ്ഞ ഒരു സ്ത്രീക്കെതിരെ രാജ്യത്തുടനീളം വിദ്വേഷവും വധഭീഷണിയും ഉയരുമ്പോഴും മതേതര പുരോഗമന വാദികൾ എന്ന് വിശേഷിക്കപ്പെടുന്നവർ നിശബ്ദത പാലിക്കുകയാണെന്നും അത് കാതടിപ്പിക്കുന്നതാണെന്നും ഗൗതം ഗംഭീർ ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

  എടിഎം ൽ നിന്നും എത്ര തവണ വേണമെങ്കിലും പണം പിൻവലിക്കാം ; പരിധി എടുത്ത് കളഞ്ഞ് എസ്ബിഐ

പ്രവാചകനിന്ദ ആരോപിച്ച് വിവിധ മുസ്ലിം രാഷ്ട്രങ്ങൾ ഇന്ത്യയ്‌ക്കെതിരെ രംഗത്ത് വന്നു. കുവൈറ്റിൽ പ്രവാസികൾ നടത്തിയ പ്രതിഷേധത്തിനെതിരെ കുവൈറ്റ് ആഭ്യന്തര മന്ത്രലയം നടപടി സ്വീകരിച്ചു. ഇന്ത്യക്കെതിരെ പ്രതിഷേധം നടത്തിയ മലയാളികൾ അടക്കമുള്ള പ്രവാസികളെ നാട് കടത്തുന്നതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Latest news
POPPULAR NEWS