പ്രവാസികളെന്നാൽ വ്യത്യസ്ത സാമ്പത്തിക വിഭാഗത്തിൽ പെട്ടവരുണ്ടെന്നും അവരെ പൊതുവായി കാണരുതെന്നും അവർക്ക് സർക്കാർ ക്വറന്റിൻ സൗകര്യം ഒരുക്കാൻ തയ്യാറാകണമെന്നും ജോയ് മാത്യു

കേരളത്തിലേക്ക് വരുന്ന പ്രവാസികൾ അവരുടെ ക്വാറന്റൈൻ ചിലവുകൾ സ്വന്തമായി വഹിക്കണമെന്നുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതികരണവുമായി സംവിധായകൻ ജോയ് മാത്യു. നിലവിലെ സാഹചര്യത്തിൽ തിരിച്ചു വരുന്ന മുഴുവൻ പ്രവാസികളുടെയും ക്വറന്റിൻ ചെലവ് സർക്കാരിനു വഹിക്കാൻ സാധിക്കില്ലെന്ന കാര്യം അറിയാമെന്നും എന്നാൽ പ്രവാസികൾ എന്ന് പറയുന്നത് ഒരു ഭാഗമായി മാത്രം കാണരുതെന്നും അവരിൽ വ്യത്യസ്തമായ സാമ്പത്തിക വിഭാഗത്തിൽപ്പെട്ടവർ ഉണ്ടെന്നും ഇവരുടെ കാര്യത്തിൽ വേണ്ട രീതിയിലുള്ള തീരുമാനം സർക്കാർ കൈക്കൊള്ളണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം വായിക്കാം…

മുഖ്യമന്ത്രിയോട് കേരളത്തിന്റെ സമ്പത് വ്യവസ്ഥ ഇന്ന് കാണുന്ന വിധം വികാസനോന്മുഖമാക്കി മാറ്റിയ പ്രവാസി സമൂഹം അന്യരാജ്യങ്ങളിൽ കൊറോണ വൈറസ് രോഗത്താൽ ദിനംപ്രതി മരണപ്പെടുകയാണ് .ജന്മനാട്ടിലേക്കുള്ള അവരുടെ തിരിച്ചുവരവിനെ സജീവമാക്കാൻ കേന്ദ്ര-കേരള ഗവർമെന്റ് സ്വീകരിക്കുന്ന നടപടികൾ പലതും സ്വാഗതാർഹമാണ് .എന്നാൽ കേരളത്തിലേക്ക് വരുന്ന പ്രവാസികൾ അവരുടെ ക്വറന്റൈൻ ചെലവുകൾ സ്വയം വഹിക്കണമെന്ന് പറയുന്ന സംസ്ഥാന സർക്കാർ അക്കാര്യത്തിൽ ഒരു പുനർവിചിന്തനം നടത്തണം .പ്രവാസി സന്നദ്ധസംഘടനയായ കെ എം സി സി യുടെ കേരളത്തിലെ സി എച്ച് സെന്ററുകൾ പോലുള്ള സ്ഥാപനങ്ങൾ സൗജന്യമായാണ് ക്വാറന്റൈൻ കാലശുശ്രൂഷകൾ നൽകുന്നത് . ഇന്നത്തെ അവസ്ഥയിൽ തിരിച്ചുവരുന്ന മുഴുവൻ പ്രവാസികളുടെയും ക്വാറന്റൈൻ ചെലവ്വ ഹിക്കുവാൻ ഗവർമ്മെന്റിനു സാധിക്കില്ല എന്നത് ഒരു യാഥാർഥ്യമായിരിക്കാം. എന്നാൽ ഒരു ന്യായചിന്തയിലൂടെ ഇതിനൊരു പരിഹാരം കാണേണ്ടതല്ലേ ?
പ്രവാസികൾ എന്നത് ഒരു പൊതു വിഭാഗമായി കാണുന്നത് കൊണ്ടുള്ള പ്രശ്നമാണിത് .പ്രവാസികളിൽത്തന്നെ വ്യത്യസ്ത സാമ്പത്തിക വിഭാഗങ്ങളുണ്ട്.

  അത് ചെയ്യുന്നെങ്കിൽ ഫഹദ് ഫാസിലിനൊപ്പം ചെയ്യാനാണ് ആഗ്രഹം ; തുറന്ന് പറഞ്ഞ് മഡോണ സെബാസ്റ്റ്യൻ

1.ഏറ്റവും താഴെത്തട്ടിലുള്ള തൊഴിലാളികൾ /തൊഴിൽ നഷ്ടപ്പെട്ടവർ /ഇടത്തരം വരുമാനക്കാർ
2.മധ്യവർഗ്ഗ ജീവിതം നയിക്കുന്ന പ്രൊഫഷണലുകൾ
3.ബിസിനസുകാർ/ഉയർന്ന ഉദ്യോഗം വഹിക്കുന്നവർ
ഇവരുടെയൊക്കെ വരുമാനക്കണക്കുകൾ നോർക്കയിൽ ലഭിക്കുമല്ലോ? അതനുസരിച്ചു ഒന്നാമത് പറഞ്ഞ വിഭാഗമായ സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന തൊഴിലാളികളുടെയും തൊഴിൽ നഷ്ടപ്പെട്ടവരുടെയും ക്വറന്റൈൻ ചെലവുകൾ ഗവർമെന്റ് വഹിക്കുകയും സാമ്പത്തികമായി കഴിവുള്ളവരിൽ നിന്നും അവരുടെ ചികിത്സാ ചെലവുകൾ ഈടാക്കുകയും ചെയ്യുന്നത് കുറച്ചുകൂടി മനുഷ്യത്വ പരമായിരിക്കുകയില്ലേ ?
Capture

Latest news
POPPULAR NEWS