പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഇന്ത്യൻ എംബസി ആരംഭിച്ചു

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് വരാൻ പറ്റാതെ കിടക്കുന്ന വിദേശത്തുള്ള പ്രവാസികളെ തിരികെ കൊണ്ട് വരാൻ ബസുകൾ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇത് സംബന്ധിച്ച് മടങ്ങി വരാൻ ആഗ്രഹിക്കുന്നവർ അതാത് രാജ്യങ്ങളിലെ എംബസി, കോൺസുലേറ്റ് വെബ്സൈറ്റിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

കൂടാതെ കുടുംബമായിട്ട് താമസിക്കുന്ന പ്രവാസികൾ ഉണ്ടെങ്കിൽ അവരുടെ കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും പേര് വിവരങ്ങൾ നല്കണമെന്നും അധികൃതർ അറിയിച്ചിട്ടിട്ടുണ്ട്. കൂടാതെ നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരും എംബസിയിൽ രജിസ്റ്റർ ചെയ്യേണ്ടി വരും. ഇന്ത്യൻ കമ്പനിയിലോ മറ്റു കമ്പനികളിലോ എവിടെയായാലും ജീവനക്കാർ വ്യക്തിപരമായി തങ്ങളുടെ പേരുവിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുകയും വേണം.

  കോവിഡ് 19: തോമസ് ഐസക്കിന്റെ കഴിവുകേടുകൾ മറച്ചുവെയ്ക്കാൻ കേന്ദ്രസർക്കാരിനെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ

Latest news
POPPULAR NEWS