പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തത് സാമ്പത്തിക ബാധ്യതമൂലമെന്ന് പോലീസ് റിപ്പോർട്ട്

കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ പോലീസ് റിപ്പോർട്ട് സമർപ്പിച്ചു. സാമ്പത്തിക ബാധ്യതയും വ്യക്തിപരമായ വിഷയങ്ങളുമാണ് സാജന്റെ ആത്മഹത്യക്ക് പിന്നിലെന്നാണ് പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് സാജൻ നാട്ടിൽ കോടികൾ മുതൽ മുടക്കി കൺവെൻഷൻ സെന്റർ നിർമിച്ചത്. സിപിഎം ഭരിക്കുന്ന നഗരസഭയിൽ നിന്നും പ്രവർത്തനാനുമതി നല്കാതിരുന്നതോടെ സാജൻ മാനസികമായി തളർന്നതായി സാജന്റെ ഭാര്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

Also Read  ഒരു മാസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുമെന്ന് പികെ കുഞ്ഞാലികുട്ടി