തിരുവനന്തപുരം : പ്രശസ്ത സിനിമ,സീരിയൽ താരം രമേശ് വലിയ ശാലയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചയോടെയാണ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ഇരുപത്തിരണ്ട് വർഷങ്ങളായി സീരിയിൽ രംഗത്ത് സജീവമായിരുന്ന രമേശ് നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. ഏഷ്യാനെറ്റ്,ദൂരദർശൻ തുടങ്ങി നിരവധി ചാനലുകളിലെ ഹിറ്റ് സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. പൗർണമി തിങ്കൾ എന്ന സീരിയലിലാണ് അവസാനമായി താരം അഭിനയിച്ചത്.