KERALA NEWSപ്രശ്നങ്ങൾ കുടുംബത്തിൽ പറഞ്ഞുതീർക്കാതെ കോടതിയിലേക്ക് വലിച്ചിഴച്ചതോടെയാണ് അയ്യപ്പന്റെ തിരുവാഭരണങ്ങൾ സൂക്ഷിക്കാനുള്ള അധികാരം...

പ്രശ്നങ്ങൾ കുടുംബത്തിൽ പറഞ്ഞുതീർക്കാതെ കോടതിയിലേക്ക് വലിച്ചിഴച്ചതോടെയാണ് അയ്യപ്പന്റെ തിരുവാഭരണങ്ങൾ സൂക്ഷിക്കാനുള്ള അധികാരം പോലും കൊട്ടാരത്തിനു നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായത്: ശങ്കു ടി ദാസ് എഴുതുന്നു

follow whatsapp

ശബരിമല അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണം സുരക്ഷിതമല്ലെങ്കിൽ സർക്കാർ ഏറ്റെടുക്കണമെന്ന് സുപ്രീംകോടതി പറയുകയുണ്ടായി. ഇത് കോടതിയായിട്ട് പറഞ്ഞതല്ല.. ഇത് വരുത്തിവച്ചതാണ്. പന്തളം കുടുംബത്തിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഉള്ള തർക്കം കുടുംബത്തിൽ പറഞ്ഞു തീർക്കേണ്ടതിനു പകരം അത് കോടതിയിൽ പോയി പറഞ്ഞു. അതുകൊണ്ട് എന്താ കോടതി പറയുന്നു തിരുവാഭരണം പന്തളം കൊട്ടാരത്തിൽ സുരക്ഷിതമാണോയെന്ന് നോക്കാൻ സർക്കാരിനോട് പറയുന്നു സുരക്ഷിതമല്ലെങ്കിൽ സർക്കാർ ഏറ്റെടുക്കാൻ പറയുന്നു. സർക്കാർ ഏറ്റെടുക്കാൻ സന്നദ്ധത കാണിക്കുന്നു. ഇതെല്ലാം വരുത്തി വെച്ചതാണ്. വക്കീലായ ശങ്കു ടി ദാസ് എഴുതുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

- Advertisement -

അയ്യപ്പൻറെ തിരുവാഭരണങ്ങൾ സൂക്ഷിക്കാനുള്ള അവകാശം കൂടി സർക്കാരിലേക്ക് പോകുന്ന വിഷയത്തിൽ കോടതിയേയോ സർക്കാരിനെയോ ദേവസ്വം ബോർഡിനെയോ വിമർശിക്കാൻ ഹിന്ദു സമൂഹത്തിന് യാതൊരു അവകാശവുമില്ല എന്നതാണ് എൻ്റെ ഉത്തമ ബോധ്യം. ഐക്യമില്ലായ്മ കൊണ്ടും തമ്മിൽ തല്ല് കൊണ്ട് പരസ്പരമുള്ള ചെളിവാരിയേറ് കൊണ്ടും പന്തളം കൊട്ടാരം ചോദിച്ചു വാങ്ങിയ സ്വാഭാവിക ദുർവിധിയാണിത്.

- Advertisement -

ശബരിമലയുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങൾ നിരന്തരമായി നിരീക്ഷിക്കുന്ന ഒരാളെന്ന നിലയിൽ എനിക്കത് ഉറപ്പിച്ചു തന്നെ പറയാനാവും.
2010ൽ ശബരിമലയിൽ നടന്ന ദേവപ്രശ്നവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബത്തിലെ പി. രാമവർമ രാജ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി ഇപ്പോൾ പരിഗണിച്ചു കൊണ്ടിരിക്കുന്നത്. ഈ ഹർജിയിൽ കക്ഷിചേരാൻ അനുവാദം ചോദിച്ചു കൊണ്ട് പന്തളം രാജകുടുംബത്തിലെ തന്നെ രാജരാജ വർമ ഉൾപ്പെടെയുള്ള 12 പേർ അപേക്ഷ നൽകിയിരുന്നു.

ഇവരാണ് പന്തളം രാജകുടുംബത്തിന്റെ കൈവശമുള്ള തിരുവാഭരണങ്ങൾ സുരക്ഷിതമല്ലെന്ന വാദം ആദ്യമായി കോടതിയിൽ ബോധിപ്പിച്ചത്. നിലവിലെ കൊട്ടാരം നിർവാഹകസമിതി പ്രസിഡന്റും സെക്രട്ടറിയും ഒരു കാര്യവും മറ്റു പന്തളം രാജകുടുംബാംഗങ്ങളുമായി ചർച്ച ചെയ്യുന്നില്ലെന്നും ഇവരുടെ കസ്റ്റഡിയിലാണ് തിരുവാഭരണവും മറ്റുമെന്നും അവയുടെ സുരക്ഷയെ പറ്റി ആശങ്കയുണ്ടെന്നും അവർ കോടതിയിൽ വാദിച്ചു. ഇതൊക്കെ കേട്ട ജസ്റ്റിസ് എൻ.വി. രമണയ്ക്ക് തിരുവാഭരണങ്ങൾ കൊട്ടാരത്തിൽ ഭദ്രമായിരിക്കുമോ എന്ന് സംശയം തോന്നിയെങ്കിൽ അതിന് എങ്ങനെയാണ് കോടതിയെ പഴിക്കുക?

യഥാർത്ഥത്തിൽ പന്തളം കൊട്ടാരത്തിലെ രണ്ട് ശാഖകൾ തമ്മിലുള്ള തർക്കമാണിത്.
അത് കുടുംബത്തിൽ പറഞ്ഞു തീർക്കാതെ കോടതിയിലേക്ക് വലിച്ചിഴച്ചതോടെ ആണ് അയ്യപ്പൻറെ തിരുവാഭരണങ്ങൾ സൂക്ഷിക്കാനുള്ള അധികാരം തന്നെ കൊട്ടാരത്തിന് നഷ്ട്ടപ്പെടുന്ന സാഹചര്യം ഉണ്ടായത്. വലിയകോയിക്കൽ അയ്യപ്പ ക്ഷേത്രത്തിന് സമീപത്തുള്ള സ്ട്രോങ് റൂമിൽ ആണ് ഇപ്പോൾ തിരുവാഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. സ്ട്രോങ് റൂമിന്റെ താക്കോൽ നിലവിൽ പന്തളം കൊട്ടാര നിർവാഹക സമിതി സെക്രട്ടറിയുടെയും, പ്രസിഡന്റിന്റെയും, ട്രഷററുടെയും കയ്യിലും ആണ്.

ഇവർ മൂന്ന് പേരും പന്തളം കൊട്ടാരത്തിന്റെ ഒരു ശാഖ ആയ വലിയകോയിക്കലിന്റെ ഭാഗമായവർ ആണ്. കൊച്ചു കോയിക്കൽ എന്ന ശാഖയെ പൂർണ്ണമായും ഒഴിവാക്കി തിരുവാഭരണം വലിയകോയിക്കലിന്റെ മാത്രം ആക്കാൻ ഉള്ള നടപടി ആശങ്കപെടുത്തുന്നത് ആണെന്നാണ് കൊച്ചുകോയിക്കൽ ശാഖയിലെ അംഗങ്ങൾ ആയ രാജ രാജ വർമ്മയും മറ്റ് പതിനൊന്ന് പേരും ഇന്ന് സുപ്രീം കോടതിയിൽ ആരോപിച്ചത്. ഇപ്പോൾ രാജ കുടുംബത്തിലെ ഏറ്റവും പ്രായം ചെന്ന അംഗങ്ങളായ തിരുവോണംനാൾ രാജ രാജ വർമ്മയും, ചതയം നാൾ രാമ വർമ്മയും അനാരോഗ്യം കാരണം കിടപ്പിൽ ആണ്.

അത് കൊണ്ട് സ്ട്രോങ്ങ് റൂമിന്റെ താക്കോൽ മകയിരം നാൾ രാഘവ വർമ്മയ്ക്കൊ, തിരുവോണം നാൾ രാമ വർമ്മയ്ക്കോ കൂടി കൈമാറണം എന്നതായിരുന്നു അവരുടെ ആവശ്യം. തിരുവാഭരണങ്ങൾ കൊട്ടാര സ്വത്തല്ലെന്ന് ഓർക്കണം. അയ്യപ്പൻറെ സ്വത്തായ തിരുവാഭരണങ്ങളുടെ സൂക്ഷിപ്പിന്റെ ചുമതല മാത്രമേ കൊട്ടാരത്തിനുള്ളൂ. തിരുവാഭരണങ്ങൾ ഒരു വിഭാഗം ഒറ്റയ്ക്ക് കൈക്കലാക്കാൻ ശ്രമിക്കുന്നു, അത് സമ്മതിക്കരുത്, ഞങ്ങൾക്കും അതിൽ അവകാശമുണ്ടെന്ന് കൊട്ടാരത്തിലെ മറ്റൊരു വിഭാഗം കോടതിയിൽ പറയുന്നത്. ഇപ്പോഴത്തെ സ്ഥിതി തുടർന്ന് പോയാൽ തിരുവാഭരണങ്ങൾ ചിലർ ഒറ്റയ്ക്ക് സ്വന്തമാക്കും എന്നാരോപിക്കുന്നത്.

ഇത്രയുമായപ്പോൾ ആണ് അധികാര തർക്കം രൂക്ഷമായ പന്തളം കൊട്ടാരത്തിൽ തിരുവാഭരണം എങ്ങനെ സുരക്ഷിതം ആയിരിക്കും എന്ന് കോടതി ചോദിക്കുന്നത്.
തിരുവാഭരണം ദേവന്റെ സ്വത്താണ് എന്നിരിക്കെ അതിന്റെ സംരക്ഷകർ മാത്രമായ നിങ്ങൾ എങ്ങനെ അവകാശ തർക്കം ഉന്നയിക്കും എന്ന് ചോദിക്കുന്നത്. ഇങ്ങനെ ഒരവസ്ഥയിൽ സർക്കാരിന് തന്നെ തിരുവാഭരണങ്ങൾ സൂക്ഷിച്ചു അതിന്റെ സുരക്ഷ ഉറപ്പാക്കിക്കൂടെ എന്ന് ചോദിക്കുന്നത്. സാമാന്യ ബുദ്ധിയുള്ള ആരും ചോദിക്കുന്ന സ്വാഭാവിക ചോദ്യം എന്നല്ലാതെ എന്താണ് അതിനെ വിളിക്കുക?

ചോദിച്ചു മേടിച്ച ദുർവിധിയാണിത്. ആരെയും കുറ്റപ്പെടുത്താൻ നമുക്ക് അവകാശമില്ല. കൊച്ചു കോയിക്കലും വലിയ കോയിക്കലും തമ്മിൽ തല്ലി അയ്യപ്പൻറെ തിരുവാഭരണങ്ങൾ അത്രയും താലത്തിൽ വെച്ച് സർക്കാരിന് നീട്ടി കൊടുത്തതാണ്. ഇങ്ങനെ തന്നെയാണ് ഈ സമാജം ഇപ്പോൾ ഈ ഗതിയിൽ ആയതും.

ഒന്നിച്ചു നിൽക്കാൻ തയ്യാറാണെങ്കിൽ ഇനിയും അവസരമുണ്ട് എന്ന് മാത്രമേ പന്തളം കൊട്ടാരത്തോട് പറയാനുള്ളൂ. വെള്ളിയാഴ്ച വരെ സമയമുണ്ട്. പൂർണ്ണത്രയീശന്റെ സ്വർണ്ണ നെറ്റിപ്പട്ടം ഉരുക്കി വിറ്റ ദേവസ്വം ബോർഡ്‌ കൊണ്ട് പോയാലും മറുശാഖയ്ക്ക് തിരുവാഭരണത്തിന്റെ സംരക്ഷണ ചുമതല കൊടുക്കില്ല എന്ന വാശിയിൽ ആണെങ്കിൽ അങ്ങനെയാവട്ടെ. അയ്യപ്പൻ അനുഗ്രഹിക്കട്ടെ.

അയ്യപ്പൻറെ തിരുവാഭരണങ്ങൾ സൂക്ഷിക്കാനുള്ള അവകാശം കൂടി സർക്കാരിലേക്ക് പോകുന്ന വിഷയത്തിൽ കോടതിയേയോ സർക്കാരിനെയോ ദേവസ്വം…

Sanku T Das यांनी वर पोस्ट केले बुधवार, ५ फेब्रुवारी, २०२०

spot_img