പ്രസവിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഹോസ്പിറ്റലിൽ പോകാൻ വാഹനം ലഭിച്ചില്ല: ഒടുവിൽ സഹായിച്ചത് പോലീസ് കോൺസ്റ്റബിൾ, കുഞ്ഞിന് പോലീസുകാരന്റെ പേരിട്ടു യുവതിയും കുടുംബവും

പ്രസവ വേദനയെ തുടർന്ന് ഹോസ്പിറ്റലിൽ പോകാൻ വാഹനം ലഭിക്കാതെ വന്നതോടെ ദുരിതത്തിലായ യുവതിയെ ഒടുവിൽ ഹോസ്പിറ്റലിൽ എത്തിച്ചത് പോലീസ് കോൺസ്റ്റബിൾ. ബുദ്ധിമുട്ട് അനുഭവിച്ച കുടുംബത്തെ കോൺസ്റ്റബിൾ തന്റെ കാറിലാണ് ദയവീർ ഹോസ്പിറ്റലിൽ എത്തിച്ചത്. തുടർന്ന് ഹോസ്പിറ്റലിൽ എത്തിയ യുവതി ആൺകുഞ്ഞിന് ജന്മം നല്കുകയായിരുന്നു. ജനിച്ച കുഞ്ഞിന് പോലീസ് ഉദ്യോഗസ്ഥന്റെ പേര ആദര സൂചകമായി നൽകുകയും ചെയ്തു. ആണ്കുട്ടിയ്ക്ക് ദയവീർ എന്നാണ് പേര് നൽകിയത്.

കുഞ്ഞിന്റെ മാതാവായ അനുപയും പിതാവ് വിക്രവും കൂടിയാണ് പോലീസ് ഉദ്യോഗസ്ഥന്റെ പേര് കുഞ്ഞിന് നൽകാൻ തീരുമാനിച്ചത്. ലോക്ക് ഡൗൺ സമയത്ത് പ്രസവ വേദനയെ തുടർന്ന് വാഹനം കിട്ടാതെ വന്നപ്പോൾ അശോക് വിഹാർ പോലീസ് സ്റ്റേഷനിലേക്ക് സഹായം തേടി വിളിച്ചത്. മറ്റു വാഹനങ്ങൾ ലഭിക്കാതെ വന്നതിനെ തുടർന്ന് ദയവീർ തന്റെ സ്വന്തം കാറുമായി സഹായത്തിനായി പോകുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ ഹിസ്‌പിറ്റലിൽ പ്രവേശിച്ച ശേഷം ദയവീർ മടങ്ങുകയും തുടർന്ന് 7: 30 നു കുഞ്ഞു ജനിക്കുകയുമായിരുന്നു. തുടർന്ന്ദയവീറിനെ വിളിക്കുകയും ആൺകുഞ്ഞിന് ജന്മം നൽകിയെന്നും കുഞ്ഞിന് തന്റെ പേര് നൽകിയ വിവരവും അദ്ദേഹത്തെ അറിയിച്ചു.

Also Read  ഇന്ത്യയിലേതെന്ന് കാണിച്ചു പാക്കിസ്ഥാനിലെ കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവെച്ച ശബാന അസ്മിയ്ക്ക് മറുപടിയുമായി സോഷ്യൽ മീഡിയ

ദയവീറിന്റെ പ്രവർത്തിയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് വിജയാനന്ദ ആര്യ ട്വിറ്ററിൽ ട്വീറ്റ് ചെയ്യുകയും ചെയ്തു. കൊറോണ വൈറസിനെതിരെ ഉള്ള പോരാട്ടത്തിലെ പങ്കാളിയാണ് അദ്ദേഹമെന്നും ജനങ്ങൾക്ക് സഹായം വേണ്ടപ്പോൾ അത് ചെയ്തു കൊടുക്കാൻ തങ്ങൾ സന്നദ്ധരാണെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.