പ്രസവ വേദനയെ തുടർന്ന് ആംബുലൻസ് വിളിച്ചിട്ട് വരാൻ താമസിച്ചതിന് പ്രസവ ഡ്യൂട്ടി ഏറ്റെടുത്ത് ഓട്ടോ ചന്ദ്രൻ

ദേശീയ പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ സ്വന്തമാക്കിയ ഔട്ടോ ചന്ദ്രൻ എന്ന് അറിയപ്പെടുന്ന എം ചന്ദ്രകുമാറാണ് സിനിമാ ലോകത്ത് നിന്നും ഇപ്പോൾ പൊതുവിന്റെ മുൻപിൽ കൈയ്യടി നേടിയത്. കോയമ്പത്തൂരിൽ വെച്ച് ഒഡീഷാ സ്വദേശിയായ 26 കാരിയായ യുവതി പ്രസവ വേദനയെ തുടർന്ന് ആംബുലൻസ് കാത്ത് നിൽക്കുകയായിരുന്നു. ആംബുലൻസ് വരാൻ താമസിച്ചതിനെ തുടര്‍ന്ന് പ്രസവ ഡ്യൂട്ടി ഓട്ടോ ചന്ദ്രൻ ഏറ്റെടുക്കുകയായിരുന്നു. വേദനയെത്തുടർന്ന് ഭർത്താവിന്റെ മടിയിലിരുന്ന് കരഞ്ഞ് യുവതിയെ സഹായിക്കാൻ ചന്ദ്രൻ മുന്നോട്ടുവരികയായിരുന്നു. തുടർന്ന് യുവതി ആൺകുഞ്ഞിന് ജന്മം നൽകി.

  പുൽവാമ ഭീകരാക്രമണത്തിന് സ്ഫോടക വസ്തുക്കൾ നിർമ്മിച്ച ഭീകരരുടെ ചിത്രങ്ങൾ പുറത്തുവിട്ട് എൻഐഎ

പൊക്കിൾകൊടി മുറിക്കാൻ ആയി വൃത്തിയുള്ള ഒരു കത്തി കൊണ്ടുവരാൻ ആവശ്യപ്പെടുകയും അപ്പോഴേക്കും ആംബുലൻസ് വരികയും തുടർന്ന് ആംബുലൻസിൽ ഉണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ പുക്കിള്‍കൊടി മുറിച്ച് അമ്മയെയും കുഞ്ഞിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇത് സംബന്ധിച്ചുളള വിവരം മക്കൾ തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ ലോകത്തിനുമുന്നിൽ അറിയിച്ചത്.

Latest news
POPPULAR NEWS