പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ വീഡിയോയുമായി വോട്ട് തേടി അമേരിക്ക

വാഷിങ്ടൺ: അമേരിക്കയുടെ ഏറ്റവു വലിയ ഉറ്റസുഹൃത്ത് ഇന്ത്യയാണെന്നും ഇന്ത്യയുമായി നല്ല ബന്ധമാണുള്ളതെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നു. അമേരിക്കയിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ ഭാഗമായി അദ്ദേഹം പുറത്തു വിട്ടിരിക്കുന്ന വീഡിയോയിലൂടെയാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്. ട്രംപ് ഇന്ത്യാ സന്ദർശനം നടത്തിയതിന്റെ ദൃശ്യങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് സന്ദർശനം നടത്തിയതിന്റെ ദൃശ്യങ്ങളും ചേർത്തുകൊണ്ടാണ് 107 സെക്കൻഡ് ധൈർഗ്യം വരുന്ന വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

Also Read  കശ്‍മീർ വിഷയം: ഇംഗ്ലണ്ടിൽ ഗുരുദ്വാര തകർത്ത പാക് പൗരനെ അറസ്റ്റ് ചെയ്തു

അമേരിക്കയെ പ്രശംസിച്ചുകൊണ്ട് നരേന്ദ്രമോദി നടത്തുന്ന പരാമർശങ്ങളും വീഡിയോയിൽ പ്രതിപാദിക്കുന്നുണ്ട്. അമേരിക്കയിൽ 20 ലക്ഷം ഇന്ത്യൻ വംശജരായ വോട്ടർമാർ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഈ വോട്ടുകളെല്ലാം തനിക്ക് ലഭിക്കുമെന്നാണ് ട്രംപ് പറയുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങൾക്ക് ഇന്ത്യൻ അമേരിക്കക്കാരുടെ വലിയ രീതിയിലുള്ള പിന്തുണ ലഭിക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ടീം ട്രംപ് പറയുന്നു.