KERALA NEWSപ്രഹസനമായി മനുഷ്യ ശൃംഖല ; മനുഷ്യ മതിലും മനുഷ്യ ചങ്ങലയും മനുഷ്യ...

പ്രഹസനമായി മനുഷ്യ ശൃംഖല ; മനുഷ്യ മതിലും മനുഷ്യ ചങ്ങലയും മനുഷ്യ ശൃംഖലയും കഴിഞ്ഞു ഇനി ഷോക്ക് പരിഹാസവുമായി സോഷ്യൽ മീഡിയ

follow whatsapp

തിരുവനന്തപുരം : പൗരത്വ ഭേദഗതി ബില്ലിനെതിരെ സിപിഎം ന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് മനുഷ്യ ശൃംഖല നടന്നു. 70 ലക്ഷം പേരെ മനുഷ്യ ശൃംഖലയിൽ അണി നിരത്താനായിരുന്നു പദ്ധതി എന്നാൽ അതിന്റെ പകുതി ആളെ പോലും സംഘടിപ്പിക്കാൻ ആയില്ല എന്നത് മനുഷ്യ ശൃംഖലയുടെ ദയനീയ പരാജയമായി എന്ന് വേണം കരുതാൻ.

പലയിടങ്ങളിലും മനുഷ്യർ ഇല്ലാത്ത ശൃംഖല മാത്രമേ കാണാൻ ഉണ്ടായിരുന്നുള്ളു. ശൃംഖലയിൽ വിള്ളൽ വലിയ രീതിയിൽ അനുഭവപെട്ടു. കേന്ദ്ര സർക്കാരിനെ വിറപ്പിക്കാൻ ഇറക്കിയ ശൃംഖല പക്ഷെ കേരളത്തിൽ പോലും ചലനമുണ്ടാക്കാതെ അവസാനിച്ചു. വനിതാ മതിൽ പരാജയമായിരുന്നെങ്കിലും വനിതാ മതിലിനു മാധ്യമ ശ്രദ്ധ കിട്ടിയിരുന്നു. എന്നാൽ ഈ ശൃംഖലയ്ക്ക് മാധ്യമ ശ്രദ്ധ പോലും കിട്ടിയില്ല.

- Advertisement -

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആവർത്തിച്ച് പറയുന്നു. കേരളത്തിലെ ആഭ്യന്തര മന്ത്രി നടപ്പിലാക്കില്ല എന്ന് ആവർത്തിച്ച് പറയുന്നു.

- Advertisement -

അതിനിടയിൽ സോഷ്യൽ മീഡിയയിൽ മനുഷ്യ ശൃംഖലയെ പരിഹാസം കൊണ്ട് പൊതിയുകയാണ് ട്രോളന്മാർ മനുഷ്യ മതിലായിരുന്നു ആദ്യമെന്നും നന്നായില്ലെന്നും. അതിനു ശേഷം മനുഷ്യ ചങ്ങല ആയെന്നും ഒരു മാറ്റവും ഉണ്ടായില്ലെന്നും ഇതിപ്പോ മനുഷ്യ ശൃംഖല ആണെന്നും ഇതിലും മാറ്റം ഇല്ലെങ്കിൽ ഷോക്ക് അടിപ്പിക്കേണ്ടി വരുമെന്നും ആളുകൾ പറയുന്നു.

spot_img