പ്രാധാനമന്ത്രിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കുമെതിരെ വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാദിനെതിരെയും സമൂഹ മാധ്യമത്തിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ മധ്യവയസ്കനെ അറസ്റ്റ് ചെയ്തതു. ഒഡിഷയിലെ കട്ടക് ജില്ലക്കാരനായ ആളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കട്ടക് പോലീസിന്റെ സഹായത്തോടെ കഴിഞ്ഞ വ്യാഴാഴ്ച ഉത്തർപ്രദേശ് പോലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ സിംഹബലി പോലീസ്റ്റേഷനിലാണ് പരാതിയുള്ളത്. ഒറീസ്സയിൽ വ്യാപാരം നടത്തി വരികയായിരുന്നു ഇയാൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കെതിരെയുമുള്ള വിദ്വേഷം വമിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ ഇയാൾ നിരവധി പേർക്കാണ് അയച്ചിരിക്കുന്നത്. ഇയാൾക്കെതിരെ നിലവിൽ രാജ്യദ്രോഹക്കുറ്റം അടക്കമുള്ള നിങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രധനമന്ത്രിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കും എതിരെയുള്ള സന്ദേശം സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് ഇയാൾക്കെതിരെ പരാതി ഉയർന്നു വന്നത്. പോലീസ് കസ്റ്റഡിയിലെടുത്ത ഇയാൾ നിലവിൽ റിമാൻഡിൽ കഴിയുകയാണ്.