പ്രാധാനമന്ത്രിയുടെ ലഡാക്ക് സന്ദർശനത്തിൽ പ്രതികരണവുമായി ചൈന രംഗത്ത്

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിൽ നടത്തിയ സന്ദർശനത്തെ തുടർന്ന് പ്രതികരണവുമായി ചൈന രംഗത്ത്. ഇന്ത്യയിലെ നേതാക്കൾ ചൈനയ്ക്കെതിരെ അനാവശ്യമായിട്ടുള്ള പ്രസ്താവനയാണ് നടത്തുന്നതെന്ന് ചൈന പ്രതികരിച്ചു. എന്നാൽ ചൈനയ്ക്ക് പാകിസ്താന്റെ പൂർണ പിന്തുണയുണ്ടെന്നും ചൈനയ്ക്കൊപ്പം പാകിസ്ഥാൻ ഉറച്ചു നിൽക്കുമെന്നും പാകിസ്ഥാൻ വ്യക്തമാക്കി. ഇന്ത്യ ചൈന അതിർത്തി പ്രശ്നം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ അപ്രതീക്ഷിതമായ ലഡാക്ക് സന്ദർശനം നടത്തിയിരുന്നു. രാഷ്ട്രങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികളെ ലോകം ഒന്നിച്ച് നിന്ന് ചെറുത്തിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഓർമ്മിപ്പിച്ചു.

  യൂറോപ്യൻ ക്ളോസറ്റിൽ യുവാവ് നാടൻ രീതി പ്രയോഗിച്ചു ; ക്ളോസറ്റ് തകർന്ന് യുവാവിന് ഗുരുതര പരിക്ക്

ഭാരത മാതാവിനെ സംരക്ഷിക്കുന്നതിനുവേണ്ടി സൈന്യത്തിനൊപ്പം രാജ്യം ഉറച്ചു നിൽക്കുമെന്നും രാജ്യത്ത് സൈനികർക്ക് സമാധാനം ഉറപ്പിക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തിയത്. ലഡാക്കിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ ചൈന അതിർത്തി തർക്കത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സൈനികരെയും സന്ദർശിച്ചു. കൂടാതെ ലഡാക്കിലെ നിമു സൈനിക പോസ്റ്റിൽ പ്രധാനമന്ത്രി കരസേന, വ്യോമസേന, ഐടിബിപി വിഭാഗത്തിൽപ്പെട്ട സൈനികരുമായി കൂടിക്കാഴ്ച നടത്തുകയും ഉണ്ടായി.

Latest news
POPPULAR NEWS