പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട് പോയി പീ-ഡിപ്പിച്ചു, ദമ്പതികൾ പോലീസ് കസ്റ്റഡിയിൽ

മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പതിനേഴുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീ-ഡിപ്പിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. തൊടുപുഴ സ്വദേശി അഖിൽ ശിവൻ (23) ഭാര്യ പാലക്കാട്‌ സ്വദേശിനി പ്രസീദ കുട്ടൻ (36) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് സംഭവത്തിൽ പിടികൂടിയത്. ഫേസ്ബുക്ക് വഴി അഖിൽ പെൺകുട്ടിയെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ആയിരുന്നു. ഇയാളുടെ പേരിൽ നിരവധി വ്യാജ ഫേസ്ബുക്ക് അകൗണ്ടുകൾ ഉള്ളതായും ഇയാളുടെ കെണിയിൽ നിരവധി പെൺകുട്ടികൾ വീണിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഡി വൈ എസ് പി മുഹമ്മദ്‌ റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്.

Also Read  മാധ്യമ പ്രവർത്തകയ്ക്ക് അശ്ലീല ദൃശ്യം കാണിച്ച് ഓടി രക്ഷപെട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു