പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യവും ലഹ-രിമരുന്നും നൽകി പീ-ഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ

കൊച്ചി: പത്താംക്ലാസ്സ്‌ വിദ്യാർത്ഥിനിയെ പ്രണയം നടിച്ചു ലഹരിമരുന്ന് നൽകി പീ-ഡിപ്പിച്ച സംഭവത്തിൽ ചെറിയപല്ലം തുരുത്ത് നെടിയാറ സഞ്ജയിനെ (20) വടക്കേക്കര പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. പെൺകുട്ടിയെ കഴിഞ്ഞ ക്രിസ്മസ് പരീക്ഷ സമയത്ത് വശീകരിച്ചു സുഹൃത്തിന്റെ കരിപാടത്തുള്ള വീട്ടിൽ എത്തിക്കുകയും മദ്യവും ലഹ-രിമരുന്നും നൽകിയ ശേഷം യുവാവ് പീ-ഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Also Read  വിഴിഞ്ഞം സമരത്തിന് തീവ്രവാദ ബന്ധം ; നിരോധിത സംഘടനാ നേതാക്കൾ നിരീക്ഷണത്തിൽ

സംഭവത്തിനുശേഷം മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ കൗൺസിലിങ്ങിന് കൊണ്ടുപോയപ്പോഴാണ് പീ-ഡന വിവരങ്ങൾ പുറത്തുവരുന്നത്. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പോലീസിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ എം കെ മുരളിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ സുഹൃത്തുക്കളെയും വീട്ടുടമയെയും കുറിച്ചുള്ള വിവരങ്ങൾ പോലീസ് സംഘം അന്വേഷിച്ചുവരികയാണ്.