പ്രായപൂർത്തിയാകാത്ത വധു വരന്മാരെ പോലീസ് പിടികൂടി

കോയമ്പത്തൂർ: പ്രായപൂർത്തിയാകാത്ത വധു വരന്മാരെ പോലീസ് പിടികൂടി പെണ്കുട്ടിയെ കാണാനില്ല എന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പതിനേഴുക്കാരനായ വരനെ കോയമ്പത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്. സുന്ദരാപുരം സ്വദേശിയായ പതിനഞ്ചുവയസുക്കാരിയെ ഉക്കടം സ്വദേശിയായ പതിനേഴുക്കാരൻ വീട്ടിൽ നിന്നും വിളിച്ചിറക്കി സുഹൃത്തുക്കളുടെ സഹായത്തോടെ ചെന്നൈയിലെത്തിച്ച് വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു.

Also Read  പരീക്ഷ തീയതി പ്രഖ്യാപിച്ചതിനെ തുടർന്ന് പത്താം ക്ലാസ്സുകാരൻ ജീ-വനൊടുക്കി

മകളെ കാണാനില്ല എന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയതോടെയാണ് ഇവർ നിയമപരമല്ലാത്ത വിവാഹം നടന്നത്തിയതെന്നും ഇരുവരുടെയും പ്രായം മറച്ചുവെച്ച് രജിസ്റ്റർ ചെയുകയായിരുന്നെന്നും കണ്ടെത്തിയത് തുടർന്ന് കോയമ്പത്തൂർ പോലീസിന്റെ സഹായത്തോടെ പെണ്കുട്ടിയെ മാതാപിതാക്കൾക്കൊപ്പം പറഞ്ഞയച്ചു.