പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിച്ചു: മദ്രസ അദ്ധ്യാപകന് അഞ്ചു വർഷം കഠിനതടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു

മദ്രസയിലെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകനായ കാടാമ്പുഴ തൈക്കത്തിൽ അൻവർ സാദിക്കിന് കോടതി ശിക്ഷ വിധിച്ചു. അഞ്ചു വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയുമാണ് വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷം കൂടി കഠിന തടവ് അനിഭവിക്കേണ്ടി വരും. 2014 നവംബർ 9 ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്.

  കുറ്റം സമ്മതിച്ചത് പോലീസിന്റെ സമ്മർദ്ദം മൂലം ; ഷാരോൺ വധക്കേസ് കേസ് പ്രതി ഗ്രീഷ്മ മൊഴി മാറ്റി

മദ്രസയിൽ എത്തിയ ഒൻപതും പന്ത്രണ്ടും വയസ് പ്രായം വരുന്ന വിദ്യാർത്ഥികളെ പ്രലോഭിപ്പിച്ചു അദ്ധ്യാപകൻ തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുകയായിരുന്നു എന്ന് കുട്ടികൾ പറയുന്നു. ശേഷം കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുക ആയിരുന്നു. കുട്ടികളുടെ പരാതിയെ തുടർന്നാണ് നടപടി. കാടാമ്പുഴ പോലീസ് അൻവറിനെ നവംബർ പത്തിന് അറെസ്റ്റ്‌ ചെയ്യുകയായിരുന്നു.

Latest news
POPPULAR NEWS