പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച മുസ്ലിംലീഗ് നേതാവ് അറസ്റ്റിൽ

പതിനാറു വയസുള്ള വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച മുസ്ലിം ലീഗ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യു ഡി എഫ് കട്ടിപ്പാറ പഞ്ചായത്ത് മുൻ ചെയർമാനും മുസ്ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം കൌൺസിൽ അംഗം കൂടിയായ കോളിക്കൽ സ്വദേശി ഓ കെ മുഹമ്മദ്‌ കുഞ്ഞിയാണ് അറസ്റ്റിലായത്. വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി വിദ്യാർത്ഥിയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം മാനസികമായി തകർന്ന കുട്ടി നടന്ന സംഭവം രക്ഷിതാക്കളോട് തുറന്നു പറയുകയായിരുന്നു.

  ശിവശങ്കരൻ വഞ്ചകനാണെങ്കിൽ വഞ്ചകന് കഞ്ഞി വെച്ചവനാണ് മുഖ്യമന്ത്രിയെന്ന് കെ സുരേന്ദ്രൻ

സംഭവം നടന്നത് മാർച്ച്‌ അവസാനത്തോടെയാണ്. തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈനിനെ വിവരം അറിയിക്കുകയും ചൈൽഡ് ലൈന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോസ്കോ നിയമ പ്രകാരം കേസെടുത്തു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. ഇയാളെ കോഴിക്കോട് പോസ്കോ കോടതിയിൽ ഹാജരാക്കിയ ശേഷം കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു.

Latest news
POPPULAR NEWS