പ്രായപൂർത്തിയായി 15 വയസ് മുതൽ ചെയ്തിരുന്ന കാര്യങ്ങളെല്ലാം ഇനി ലീഗലായി ചെയ്യാം ; അനശ്വര പറയുന്നു

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിൽ കൂടി ആരാധകരെ സൃഷ്‌ടിച്ച താരമാണ് അനശ്വര രാജൻ. ബാലതാരമായി ഉദാഹരണം സുജാതയിൽ കൂടിയാണ് അനശ്വര അഭിനയ രംഗത്ത് എത്തുന്നത്. മഞ്ജു വാരിയർ നായികയായി എത്തിയ ചിത്രം ബോളിവുഡിൽ മികച്ച പ്രതികരണം ലഭിച്ച ബാറ്റ സനേറ്റ എന്ന ചിത്രത്തിന്റെ റിമേക്കായിരുന്നു. വിനീത് ശ്രീനിവാസൻ മുഖ്യ വേഷത്തിൽ എത്തിയ ചിത്രത്തിൽ കൂടി അനശ്വര നായിക വേഷത്തിൽ എത്തുകയായിരുന്നു.

തണ്ണീർമത്തൻ എന്ന സിനിമയുടെ വിജയത്തിന് ശേഷം ഗിരീഷ് സംവിധാനം ചെയ്യുന്ന സൂപ്പർ ശരണ്യ എന്ന ചിത്രത്തിൽ കൂടി അനശ്വര വീണ്ടും നായികയായി എത്തുകയാണ് മലയാളത്തിന് പുറമെ തൃഷയ്ക്ക് ഒപ്പം റാൻഗി എന്ന സിനിമയിലും ശരണ്യ അഭിനയിച്ചിട്ടുണ്ട്. തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം വാങ്ക് എന്ന സിനിമ റിലീസ് ചെയ്യാൻ ഇരിക്കെയാണ് കോവിഡ് കാരണം തിയേറ്ററുകൾ അടച്ചത്.

Also Read  മമ്മുട്ടിക്ക് സന്ദീപ് വാര്യരുടെ തുറന്ന കത്ത്

സോഷ്യൽ മീഡിയയിൽ സജീവമായ അനശ്വര പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്. പതിനെട്ടാം പിറന്നാൾ ആഘോഷിക്കുന്ന അനശ്വര ബർത്ത്ഡേ പ്രിൻസ് എന്ന വസ്ത്രം അണിഞ്ഞു നിൽക്കുന്ന ചിത്രത്തിന് ഒപ്പം അനശ്വര കുറിച്ചത് ഇങ്ങനെ – പതിനെട്ടു വയസായി, പതിനഞ്ചു വയസ് മുതൽ ചെയ്തിരുന്ന കാര്യങ്ങളെല്ലാം ഇനി ലീഗലായി ചെയ്യാം.