പ്രായപൂർത്തിയാവാത്ത പെൺകുട്ടി ഗർഭിണി ; സഹപാഠിയായ വിദ്യാർത്ഥി അറസ്റ്റിൽ

ചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സഹപാഠി അറസ്റ്റിൽ. ചെറുതോണി നൈനുകുന്നേൽ അബ്ദുൽ സമദ്(20)നെയാണ് ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തത്. ശരീരിക അസ്വസ്ഥതയെ തുടർന്ന് പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടി പീഡനത്തിനിരയായ വിവരം വീട്ടുകാർ അറിയുന്നത്.

പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകി. പിന്നീട് പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും തുടരന്വേഷണത്തിൽ സഹപാഠിയായ വിദ്യാർത്ഥി അബ്ദുൾ സമദിനെ ഇടുക്കി സി ഐ ബി. ജയന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർ നടപടിക്കായി പ്രേതിയെ മജിസ്‌ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കി.