ഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഡൽഹിയിലെ ബംഗ്ലാവിൽ നിന്നും ഒഴിപ്പിക്കുകയാണ്. കേന്ദ്രസർക്കാറിന്റെ നിർദേശം അനുസരിച്ച് ഓഗസ്റ്റ് ഒന്നിനകം ഡൽഹിയിലെ വസതി ഒഴിയണമെന്നാണ് നിർദേശം നൽകിയിട്ടുള്ളത്. പ്രിയങ്ക ഒഴിയുന്ന ലോധി എസ്റ്റേറ്റിലെ പുതിയ താമസക്കാരൻ ബിജെപിയുടെ രാജ്യസഭ എം പിയും മാധ്യമ വിഭാഗം തലവനുമായ അനിൽ ബലൂനിയാണ്. കൂടാതെ കഴിഞ്ഞ നവംബറിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ എസ് പി ജി സുരക്ഷയും കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു.
നിലവിൽ ഇസഡ് പ്ലസ് സുരക്ഷ മാത്രമുള്ള പ്രിയങ്ക ഗാന്ധിയ്ക്ക് സർക്കാറിന്റെ അധീനതയിൽ താമസ സൗകര്യം ലഭ്യമാക്കില്ലെന്നും കഴിഞ്ഞ ദിവസം ബംഗ്ളാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ടു സർക്കാർ അയച്ച നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.