തിരുവനന്തപുരം : പ്രൊഫഷണൽ കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികളെ തീവ്രവാദികളാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നതായി സിപിഎം. സമ്മേളങ്ങളുടെ ഭാഗമായി പുറത്തിറക്കിയ ഉദ്ഘാടന കുറിപ്പിലാണ് ഇക്കാര്യം ചൂണ്ടി കാട്ടുന്നത്. താലിബാനെ പോലും പിന്തുണയ്ക്കുന്നവർ കേരളത്തിലുണ്ടെന്നും കുറിപ്പിൽ പറയുന്നു.
ക്രൈസ്തവ വിശ്വാസികളിൽ ചിലരെ വർഗീയത സ്വാധീനിച്ചിട്ടുണ്ടെന്നും അത് ഗൗരവമായി കാണണമെന്നും കുറിപ്പിൽ പറയുന്നു. ക്ഷേത്ര വിശ്വാസികൾ ബിജെപിയിൽ വിശ്വസിക്കുന്നത് തടയാൻ ആരാധനാലയങ്ങളിൽ പ്രവർത്തകർ ഇടപെടണമെന്നും കുറിപ്പിൽ പറയുന്നു.