പ്ലസ് ടു പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് നേടിയ പെൺകുട്ടിക്ക് പഠനത്തിനായി നാട്ടുകാർ വാങ്ങി നൽകിയ മൊബൈൽ വിറ്റ് കള്ളു കുടിച്ച പിതാവ് അറസ്റ്റിൽ

അങ്കമാലി: ഓൺലൈൻ പണത്തിനായി മക്കൾക്ക് നാട്ടുകാർ നൽകിയ മൊബൈൽ ഫോൺ വിറ്റ് മദ്യപിച്ച പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അങ്കമാലി മൂക്കന്നൂർ സ്വദേശി കാച്ചപ്പിള്ളി വീട്ടിൽ സാബുവിനെയാണ് കസ്റ്റഡിയിലെടുത്തത്. പഠനത്തിൽ മിടുക്കികളായ ഇയാളുടെ മൂന്നു പെൺകുട്ടികളിൽ പ്ലസ് ടു പാസായ മൂത്ത കുട്ടിയ്ക്കും പത്താംക്ലാസ് പാസായ രണ്ടാമത്തെ കുട്ടിയ്ക്കും എല്ലാ വിഷയത്തിനും എ പ്ലസ് ഉണ്ടായിരുന്നു. കൂടാതെ ഇളയ പെൺകുട്ടിയായ ഏഴാം ക്ലാസ് വിദ്യാർഥിനിയും പഠനത്തിൽ മിടുക്കിയാണ്. ഓൺലൈൻ പഠനത്തിനായി സഹോദരിമാർക്ക് നാട്ടുകാർ 15000 രൂപയുടെ മൊബൈൽ ഫോൺ വാങ്ങി നൽകുകയായിരുന്നു.

സാബു സ്ഥിരമായി മദ്യപിക്കാറുള്ള ആളായതിനാൽ പണമില്ലാതെ വന്നപ്പോൾ ഫോൺ തട്ടിയെടുക്കുകയായിരുന്നു. ഫോൺ തട്ടിയെടുക്കുന്നതിനുവേണ്ടി ഭാര്യയെയും മക്കളെയും ആക്രമിച്ചതായി പറയുന്നു. സംഭവമറിഞ്ഞ് നാട്ടുകാർ ഭാര്യയെയും മക്കളെയും ഹോസ്പിറ്റൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ വീട് വിട്ടിറങ്ങിയ സാബു മൊബൈൽ ഫോൺ നിൽക്കുകയായിരുന്നു. മൊബൈൽ വിറ്റ പണം ഉപയോഗിച്ച് ഷാപ്പിൽ നിന്നും മദ്യപിക്കുമ്പോൾ പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബാല നീതി വകുപ്പ് പ്രകാരം ഇയാൾക്കെതിരേ പോലീസ് കേസെടുക്കുകയും തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് വിട്ടു.

Also Read  കേരളത്തിലും കർഷക സമരം ; ദില്ലിയിലെ സമരത്തിന് പിന്തുണയറിയിച്ച് നാളെമുതൽ സമരം ആരംഭിക്കും