പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്ന യുവാവിനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു

കിളിമാനൂർ : പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്ന യുവാവിനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടുമ്പുറം സ്വദേശി അജിംഷ (23) ആണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത ലൈംഗീകമായി പീഡിപ്പിക്കുകയും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്ത കേസുകളിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

2022 ജനുവരി 5 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി ആത്മഹത്യ ചെയ്തതിന് പിന്നാലെ നടത്തിയ പരിശോധനയിൽ പെൺകുട്ടി ലൈംഗീക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അജിംസും പെൺകുട്ടിയും അടുപ്പത്തിലായിരുന്നതായും പെൺകുട്ടിയുടെ മരണശേഷം അജിംസ് മുങ്ങിയതായും കണ്ടെത്തിയത്.

  ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗീകാതിക്രമണം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു

സംഭവത്തിന് ശേഷം പ്രതിക്ക് എതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. അതേസമയം കഴിഞ്ഞ ദിവസം വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പോലീസ് പിടിയിലായത്. നെടുമ്പാശേരി എയർപോർട്ടിൽ നിന്നാണ് പ്രതിയെ കിളിമാനൂർ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

Latest news
POPPULAR NEWS