പ്ലസ് വൺ വിദ്യാർത്ഥിയെ വിവാഹം കഴിച്ച അധ്യാപികയെ പോക്സോ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ : തിരുച്ചിറപ്പള്ളിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ വിവാഹം കഴിച്ച അധ്യാപികയെ പോക്സോ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. മാർച്ച് അഞ്ചാം തീയതിയാണ് അധ്യാപികയെയും പതിനേഴുകാരനായ വിദ്യാർത്ഥിയെയും കാണാതായത്.

അധ്യാപികയുടെയും,വിദ്യാർത്ഥിയുടെയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരേ സമയത്ത് രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ആയതായി പോലീസ് കണ്ടെത്തി. തുടർന്ന് വിശദമായി നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥി അധ്യാപികയ്‌ക്കൊപ്പമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം അധ്യാപികയുടെ മൈബൈലിൽ പുതിയ സിം കാർഡ് പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപെട്ട പോലീസ് സ്ഥലം ട്രേസ് ചെയ്യുകയായിരുന്നു.

  ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചത് 42000 പേർ ? ; കണക്കുകൾ ചൈന മറച്ച് വയ്ക്കുന്നു ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്

തഞ്ചാവൂർ ക്ഷേത്രത്തിൽ നിന്നും വിവാഹിതരായ അധ്യാപികയും വിദ്യാർത്ഥിയും ട്രിച്ചിയിലെ ഒരു വീട്ടിൽ താമസിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി അധ്യാപികയെ അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥിയെ ജുവനൈൽഹോമിലേക്ക് മാറ്റി. വിദ്യാർത്ഥിക്ക് പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ പോക്സോ വകുപ്പുകൾ ചുമത്തിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്.

അതേസമയം അധ്യാപിക പതിനേഴുകാരനുമായി അടുപ്പം സ്ഥാപിക്കുകയും പ്രലോഭിപ്പിച്ച് കൊണ്ട് പോകുകയുമായിരുന്നെന്നാണ് വിവരം. വിദ്യാർത്ഥിയെ ലൈംഗീക ചൂഷണത്തിന് വിധേയമാക്കിയതായും സൂചനയുണ്ട്.

Latest news
POPPULAR NEWS