കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ എതിർത്തുകൊണ്ട് അ ഐ എം ഐ എം നേതാവ് അസദുദീൻ ഒവൈസി. പൗരത്വം തെളിയിക്കുന്ന രേഖകൾ വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും കാണിക്കിലെന്നു അദ്ദേഹം പറഞ്ഞു. വെടി വെയ്ക്കണമെങ്കിൽ വിരിമാറ് കാട്ടികൊടുക്കാനും തയ്യാറാണ്, എന്നാലും രേഖകൾ കാണിക്കില്ലന്നു അദ്ദേഹം വ്യക്തമാക്കി. ആന്ധ്രപ്രദേശിലെ കർണ്ണൂലിൽ പൗരത്വ നിയമത്തെ എതിർത്ത് കൊണ്ടുള്ള പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ഈ രാജ്യത്ത് തന്നെ വസിക്കുമെന്നും എന്തൊക്കെ വന്നാലും പൗരത്വം തെളിയിക്കുന്ന രേഖകൾ കാണിക്കില്ലെന്നും ഒവൈസി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു. എന്നാൽ പൗരത്വ നിയമം നടപ്പാക്കുന്നത് മൂലം രാജ്യത്തെ ഒരു പൗരന്റെയും പൗരത്വം നഷ്ടപ്പെടുകയില്ലെന്നു പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യെക്തമാക്കിയിരുന്നു.