KERALA NEWSപൗരത്വഭേദഗതി ബില്ലിനെ അനുകൂലിച്ചു ; സൈക്കിൾ മാറി മൊബൈൽ ഫുഡ് ഔട്ലെറ്റ് ആയി ജീവിതം...

പൗരത്വഭേദഗതി ബില്ലിനെ അനുകൂലിച്ചു ; സൈക്കിൾ മാറി മൊബൈൽ ഫുഡ് ഔട്ലെറ്റ് ആയി ജീവിതം മാറ്റി മറിച്ച ബിൽ

chanakya news

കേന്ദ്രസർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി ഫേസ്‌ബുക്കിൽ സംസാരിച്ച ചായ വില്പനക്കാരനു ഊര് വിലക്ക് കൽപ്പിക്കുകയും അദ്ധേഹത്തിന്റെ ചായ ആരും വാങ്ങരുതെന്ന് തിട്ടൂരം ഇറക്കുകയും ചെയ്തത് വാർത്തയായിരുന്നു. സൈകളിൽ കടകൾ തോറും ചായ വിറ്റിരുന്ന അദ്ധേഹത്തിന്റെ ഉപജീവനമാർഗമാണ് അന്ന് പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്നവർ ഇല്ലാതാക്കിയത്. ചായ വിറ്റിരുന്ന 65 കടകളിൽ 63 പേരും ഇദ്ദേഹത്തിന്റെ ചായ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

- Advertisement -

പക്ഷെ ഒരു വശത്ത് പ്രതിഷേധക്കാർ അദ്ദേഹത്തിനെതിരെ നിന്നപ്പോൾ മറുവശത്ത് അനുകൂലികൾ അദ്ദേഹത്തിന് പിന്തുണ നൽകി. ഇന്ന് അദ്ദേഹം പുതിയ സംരംഭത്തിലേക്ക് കാലെടുത്ത് വയ്ക്കാൻ തയാറായി നിൽക്കുകയാണ് പഴയപോലെ സൈക്കിളിൽ അല്ല ഇനി അദ്ദേഹത്തിന്റെ യാത്ര. അദ്ദേഹത്തിന് വേണ്ടി ഹിന്ദു സമാജം പ്രവർത്തകർ മൊബൈൽ ഫുഡ് ഔട്ലറ്റ് തയ്യാറാക്കി കഴിഞ്ഞു. സൈക്കിൾ മാത്രം അറിയുമായിരുന്നു അദ്ദേഹം ഇപ്പോൾ മൊബൈൽ ഔട്ലറ്റിന് വേണ്ടി ഡ്രൈവിങ്ങും പഠിച്ചു.

- Advertisement -

ഇതൊന്നും കൂടാതെ ഹിന്ദു സമാജ സ്നേഹികൾ ഇദ്ദേഹത്തിന്റെ അകൗണ്ടിലേക്ക് രണ്ട് ലക്ഷത്തിലദികം രൂപയും ഇതിനോടകം നിക്ഷേപിച്ച് കഴിഞ്ഞു.

- Advertisement -