Thursday, October 10, 2024
-Advertisements-
NATIONAL NEWSപൗരത്വ നിയമത്തിന്‍റെ പേര് പറഞ്ഞ് മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമികുകയാണെന്ന് സൂപ്പര്‍ സ്റ്റാര്‍ ...

പൗരത്വ നിയമത്തിന്‍റെ പേര് പറഞ്ഞ് മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമികുകയാണെന്ന് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്

chanakya news

കേന്ദ്ര സർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണയേകി കൊണ്ട് തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് രംഗത്ത്. പൗരത്വ നിയമത്തിന്റെ പേരുപറഞ്ഞ്  സമൂഹത്തിലെ മുസ്ലിങ്ങളില്‍ തെറ്റിദ്ധാരണ പരത്താനാണ് ചിലരൊക്കെ ശ്രമിക്കുന്നതെന്നും, നിയമം മുസ്ലിം സമൂഹത്തിനു ഒരുതരത്തിലും ദോഷം ചെയ്യുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമത്തിനെതിരെ നടത്തുന്ന പ്രതിഷേധത്തിനു പിന്നിൽ ചിലരുടെയൊക്കെ രാഷ്ട്രീയ കളികൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡൽഹി ജെഎൻയുവിൽ ജാമിയ മിലിയയിലും നടന്ന സംഭവത്തെ ചേർത്തുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു രാജ്യത്തെ വിദ്യാർഥികൾ രാഷ്ട്രീയക്കാരുടെയും മത നേതാക്കളുടെയും ആയുധം ആകരുതെന്ന്.