കോഴിക്കോട് ; വഖഫ് ബോർഡിന് കീഴിലുള്ള എല്ലാ മുസ്‌ലിം പള്ളികളിലും ദേശീയ പതാക ഉയർത്താൻ തീരുമാനം. ലത്തീൻ കത്തോലിക്കൻ പള്ളികളിൽ ഭരണഘടനാ ആമുഖം വായിക്കാനും ലത്തീൻ കത്തോലിക്കൻ മെത്രാൻ സമിതി ആഹ്വാനം ചെയ്തിരിക്കുകയാണ്.
റിപ്പബ്ലിക്ക് ദിനത്തിൽ സാധാരണ ഗവണ്മെന്റ് ഓഫീസുകളിൽ മാത്രമായിരുന്നു പതാക ഉയർത്തിയിരുന്നത് ആരാധനാലയങ്ങളിൽ പതാക ഉയർത്തിയിരുന്നില്ല എന്നാൽ പൗരത്വ ഭേദഗതി ബില്ലോടെ ഇതിനൊരു മാറ്റം വന്നിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വഖഫ് ബോർഡാണ് ഇങ്ങനെയൊരു തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്.