പൗരത്വ നിയമത്തിനെതിരെ അമിത് ഷായുടെ വീട്ടിലേക്ക് മാർച്ച്‌..?

ഡൽഹി: കേന്ദ്ര സർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിലെ സമരക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് മാർച്ച്‌ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ മാർച്ചിനുള്ള അനുമതി പോലീസ് നിഷേധിക്കുകയായിരുന്നു. കൂടാതെ ഷഹീൻ ബാഗിലെ സമരക്കാർ അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തിയിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറഞ്ഞു.

തന്നെയുമല്ല അത്തരത്തിലൊരു കൂടിക്കാഴ്ച ഉടനെയെങ്ങും നടക്കില്ലെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സംശയങ്ങളുള്ള ആർക്കും തന്റെ ഓഫിസിൽ എത്താൻ അപ്പോയിമെന്റ് തേടാമെന്നും, കൂടാതെ മൂന്നു ദിവസത്തിനകം തന്നെ അവരെ കാണാൻ അമിത് ഷാ തയ്യാറാണെന്നും രണ്ടു ദിവസം മുൻപ് പറഞ്ഞിരുന്നു. ഇതിനെ തുടർന്നാകാം സമരക്കാർ അമിത് ഷായെ കാണാൻ താല്പര്യം പ്രകടിപ്പിച്ചതെന്നാണ് കരുതുന്നത്.

  പഴങ്ങളിൽ തുപ്പൽ പുരട്ടി വില്പന നടത്തിയയാൾക്കെതിരെ പോലീസ് കേസെടുത്തു: (വീഡിയോ കാണാം)

Latest news
POPPULAR NEWS