പൗരത്വ നിയമത്തിനെതിരെ മുംബൈയിൽ പ്രതിഷേധം നടത്തിയ മുഹമ്മദ്‌ റിയാസ് അറസ്റ്റിൽ

കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്റ്റർ എന്നിവയ്ക്കെതിരെ മുംബൈയിൽ പ്രധിഷേധിച്ച ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ്‌ റിയാസിനെ മുംബൈ പോലീസ് അറസ്റ്റ്‌ ചെയ്തു. ഉറനിലെ ബി പി സി എൽ ടെർമിനലിൽ നിന്നും പ്രകടനം ആരംഭിച്ചു ചൈത്രഭൂമിയിൽ അവസാനിപ്പിക്കാൻ ഉള്ള തീരുമാനമായിരുന്നു. പക്ഷെ പോലീസ് ഇടപെട്ട് മുഹമ്മദ്‌ റിയാസ് അടക്കമുള്ള നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ്‌ ചെയ്തു നീക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധമറിയിച്ചു ഡി വൈ എഫ് ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ്.

കോൺഗ്രസ്‌ ഭരിക്കുന്ന ഒരു സംസ്ഥാനമായിട്ടും പൗരത്വ നിയമത്തിനെതിരെ പ്രധിഷേധിച്ച പ്രവർത്തകരെയും നേതാക്കളെയും അറസ്റ്റ്‌ ചെയ്ത നടപടി ശരിയായില്ലെന്നും ഡി വൈ എഫ് ഐ ആരോപിച്ചു. കോൺഗ്രസ്‌ പൗരത്വ നിയമത്തിനെതിരെ പ്രസംഗിക്കുകയും എന്നാൽ കാര്യത്തോട് വരുമ്പോൾ ബിജെപിയേ അനുകരിക്കുന്ന രീതിയാണ് കാണിക്കുന്നതെന്നും, അറസ്റ്റിൽ പ്രധിഷേധിച്ചു ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ ഡി വൈ എഫ് ഐ പ്രധിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.