Wednesday, December 6, 2023
-Advertisements-
NATIONAL NEWSപൗരത്വ നിയമത്തിനെതിരെ സമരത്തിൽ പങ്കെടുത്തവർക്ക് ഒരുകോടി രൂപ പിഴയീടാക്കി

പൗരത്വ നിയമത്തിനെതിരെ സമരത്തിൽ പങ്കെടുത്തവർക്ക് ഒരുകോടി രൂപ പിഴയീടാക്കി

chanakya news
-Advertisements-

കേന്ദ്ര സർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയവർ ഒരുകോടി രൂപ പിഴയായി നൽകണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധിഷേധം നടന്ന സ്ഥലത്ത് പോലീസിനെയും സൈന്യത്തെയും വിന്യസിച്ചതിന്റെ ചിലവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടിക്കായി യുപി സർക്കാർ മുതിർന്നത്. സംഭവത്തിൽ കോൺഗ്രസ്‌ നേതാവായ ഇമ്രാൻ പ്രതാപ്ഗാർഗി അടക്കമുള്ള 114 പേർക്കാണ് പിഴയുമായി ബന്ധപ്പെട്ടുള്ള നോട്ടീസ് അയച്ചത്.

-Advertisements-

പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭത്തിന്റെ പേരിൽ ആക്രമണം അഴിച്ചുവിട്ട പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാക്കളെയടക്കമുള്ളവരെ ഉത്തർപ്രദേശ് പോലീസ് നേരെത്തെ അറസ്റ്റ്‌ ചെയ്തിരുന്നു. സംസ്ഥാനത്ത് നടന്ന ആക്രമണങ്ങൾക്കു പിന്നിൽ നിരോധിത സംഘടനയുമായി ബന്ധമുള്ളവരാണെന്നു യു പി ഉപമുഖ്യമന്ത്രി ദിനേശ് ശർമ്മ വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിന്റെ മറവിൽ നുഴഞ്ഞു കയറിയ ഇത്തരക്കാരാണ് വ്യാപകമായി ആക്രമണം അഴിച്ചുവിട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

-Advertisements-