Wednesday, September 11, 2024
-Advertisements-
NATIONAL NEWSപൗരത്വ നിയമത്തിന്റെ പേരിൽ ആക്രമണം അഴിച്ചുവിട്ടവർ 21 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

പൗരത്വ നിയമത്തിന്റെ പേരിൽ ആക്രമണം അഴിച്ചുവിട്ടവർ 21 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

chanakya news

കേന്ദ്ര സർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തർപ്രദേശിൽ അക്രമവും കലാപവും അഴിച്ചു വിട്ട 13 പേർക്കെതിരെ കടുത്ത നടപടി. പൊതുമുതൽ നശിപ്പിച്ചവരുടെ പക്കൽ നിന്നും നഷ്ടപരിഹാരം ഈടാക്കാൻ വേണ്ടി കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഡിസംബർ 19 ന് ഉത്തരപ്രദേശിൽ പൗരത്വ നിയമത്തിനെതിരെ നടത്തിയ പ്രതിഷേധത്തിൽ വ്യാപക ആക്രമണം നടന്നിരുന്നു.

നിരവധി വാഹനങ്ങൾ തല്ലിതകർക്കുകയും കത്തിക്കുകയും വീടുകൾ അക്രമിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ നഷ്ടപരിഹാരമായി 21, 76000 രൂപ പ്രതികൾ നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഈ തുക വരുന്ന 30 ദിവസത്തിനകം സർക്കാരിന് നൽകണം. ഇല്ലാത്ത പക്ഷം പതിമൂന്നു പ്രതികളും ജയിൽ ശിക്ഷ അനുഭവിക്കണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി.