പൗരത്വ നിയമത്തെ അനുകൂലിച്ചു നടത്തിയ റാലിക്ക് നേരെ ആക്രമണം, നിരവധി പേർക്ക് പരിക്കേറ്റു

ഡൽഹി: കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു നടത്തിയ റാലിയ്ക്ക് നേരെ കല്ലേറും ആക്രമണവും. ഡൽഹി ജഫർബാദിൽ വെച്ച് നടന്ന റാലിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും രണ്ടു പേരുടെ നില ഗുരുതരവുമാണ്.

ഇന്നലെ വൈകിട്ട് നാലുമണിയോടെ പൗരത്വ നിയമത്തെ അനുകൂലിച്ചു ജഫർബാദിൽ നടത്തിയ റാലിയിൽ മെട്രോ സ്റ്റേഷന് സമീപം എത്തിയപ്പോൾ അക്രമികൾ കല്ലേറ് നടത്തുകയായിരുന്നു. തുടന്ന് പോലീസ് സംഘം സ്ഥലത്തെത്തുകയും ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. സംഭവത്തിൽ മൗജപൂർ ബബർപൂർ മെട്രോ സ്റ്റേഷൻ താൽക്കാലികമായി അടച്ചിടുകയും ചെയ്തു.

  ഇന്ത്യ ചൈന സംഘർഷം: പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്താൻ കേന്ദ്ര പ്രതിരോധമന്ത്രി റഷ്യയിലേക്ക്

Latest news
POPPULAR NEWS