ഡൽഹി: കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലെ മഹല്ല് കമ്മിറ്റികൾ നടത്തിയ പ്രക്ഷോഭ പരിപാടികളിൽ തീവ്രവാദ സംഘടനകൾ നുഴഞ്ഞു കയറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ അത്തരത്തിൽ ഡൽഹിയിൽ നടക്കുമെന്ന കാര്യത്തിൽ വാശി വേണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കാത്ത സമരങ്ങൾ ഡൽഹിയിൽ നടത്തണമെന്ന് വാശിപിടിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിലെ ഇടതുപക്ഷത്തിലുള്ള പ്രവർത്തകർ മനസിലാക്കണം. പൗരത്വ നിയമത്തിനു എതിരെയുള്ള സമരങ്ങളിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ നുഴഞ്ഞു കയറുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നിയമസഭയിൽ സമ്മതിച്ച കാര്യമാണ്. അത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞതാണ്. ഇത്തരത്തിലുള്ള അരാജകത്വം കാരണം നിങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇത്തരത്തിലുള്ള അരാജകത്വം ഇന്ത്യയുടെ ഓരോ ഭാഗങ്ങളിലും വ്യാപിപ്പിക്കണമെന്ന് എങ്ങനെയാണ് നിങ്ങൾക്ക് പറയാൻ കഴിയുക എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചോദിച്ചു. കാര്യം പറഞ്ഞ് ഉടനെ എം പി കെ കെ രാഗേഷ് ലോക്സഭയിൽ ബഹളം വയ്ക്കുകയുണ്ടായി. എന്നാൽ ആരും അത് മൈൻഡ് ചെയ്തില്ല.